Connect with us
48 birthday
top banner (1)

News

അതിതീവ്ര മഴ തുടരും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്‌നാട്

Avatar

Published

on


ചെന്നൈ:കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്‌നാട്ടിലെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍ കോളേജുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം, വിരുദുനഗര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

കനത്ത മഴയെതുടര്‍ന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തില്‍ സന്ദര്‍ശകരെ വിലക്കി.ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തില്‍ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തിരുനെല്‍വേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകളില്‍ രാവിലെ തുടങ്ങിയ കനത്ത മഴയ്ക്ക് വൈകുന്നേരമായിട്ടും അല്പം പോലും ശമനം ഇല്ല. തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പഴയ ബസ് സ്റ്റാന്‍ഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്.പാപനാശം ഡാം തുറന്നതിനാല്‍ തിരുനെല്‍വേലി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീരദേശ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു; പ്രളയ ഭീതിയില്‍ തെക്കന്‍ തമിഴ്‌നാട്, രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ്

Advertisement
inner ad

തിരുനെല്‍വേലിയിലേലും കന്യാകുമാരിയിലെയും പല സ്‌കൂളുകളിലും കല്യാണ മണ്ഡപങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. അരിക്കൊമ്പനെ തുറന്നു വിട്ട കോതയാര്‍ വനമേഖലയിലും മാന്‍ചോല മലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.ഈ മൂന്ന് ജില്ലകള്‍ക്ക് ഒപ്പം തെങ്കാശിയിലും ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ ആയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.ദേശീയ ദുരന്ത നിവാരണ സേനഗങ്ങള്‍ നാലു ജില്ലകളിലും എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവം ആയിട്ടുണ്ട്. അതേസമയം ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്താലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭക്ഷ്യസുരക്ഷാ ലംഘനം; പതഞ്ജലിയുടെ മുളകുപൊടി പിന്‍വലിക്കാന്‍ നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് AJD2400012 എന്ന ബാച്ചിലെ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചു. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്.

Continue Reading

News

എമ്പുരാന്റെ ടീസര്‍ അപ്‌ഡേറ്റ് പുറത്ത് വിട്ട് പ്രിഥ്വിരാജ്

Published

on


മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ടീസറിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ജനുവരി 26ന് വൈകുന്നേരം 7.7ന് ടീസര്‍ പുറത്തുവിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാന്‍ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാന്‍ കുറെ സ്വീക്വന്‍സുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാന്‍ എക്‌സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ തന്നെ തനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയുള്ള ഒരു തിയറ്ററില്‍ കാണാനായാല്‍ ഗംഭീരമാകു”മെന്നും നടന്‍ ടൊവിനോ അഭിപ്രായപ്പെട്ടു.

Advertisement
inner ad

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാന്‍ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‌ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ എമ്പുരാന്‍ സ്‌റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ പൃഥിരാജും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിന്‍ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

News

വീരേന്ദര്‍ സെവാഗും ആരതി അഹ്ലാവത്തും വേര്‍പിരിയുന്നുവെന്ന് റിപ്പോർട്ട്

Published

on

ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിന് ഒരുങ്ങുകയാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും പരസ്പരം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും സംശയം ബലപ്പെടുത്തി. പാലക്കാട്ടെ വിശ്വ നാഗയക്ഷി ക്ഷേത്രത്തില്‍ സെവാഗ് അടുത്തിടെ സന്ദര്‍ശനം നടത്തിയിരുന്നു. ആര്യവീർ (17 ) വേദാന്ത് (14 ) എന്നീ രണ്ട ആൺകുട്ടികളാണ് സേവാഗിനും ആരതിക്കും ഉള്ളത്. 2004-ലായിരുന്നു ഇവരുടെ വിവാഹം. വേര്‍പിരിയല്‍ സംബന്ധിച്ച് സെവാഗോ ആരതിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

Featured