Featured
സംസ്ഥാനത്ത് കനത്ത മഴ തുടരും; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
![](https://veekshanam.com/wp-content/uploads/2024/05/IMG-20240528-WA0012.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ എട്ട് ജില്ലകളില്‍ ഇന്ന്(30/7/2024)ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, കോട്ടയം,ആലപ്പുഴ,പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ദുരന്തനിവാരണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഓറഞ്ച് അലര്‍ട്ട്
31-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
01-08-2024: കണ്ണൂര്‍, കാസര്‍കോട്
യെല്ലോ അലര്‍ട്ട്
30-07-2024 : തിരുവനന്തപുരം, കൊല്ലം
31-07-2024 : ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
01-08-2024 : മലപ്പുറം, കോഴിക്കോട്, വയനാട്
02-08-2024 : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
03-08-2024 : കണ്ണൂര്‍, കാസര്‍ഗോഡ്
Featured
ട്രെയിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ; എതിർദിശയില്‍ വന്ന എക്‌സ്പ്രസ് ട്രെയിനിടിച്ച് 11 മരണം
![](https://veekshanam.com/wp-content/uploads/2025/01/IMG-20250122-WA0013.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കർണാടക എക്‌സ്പ്രസ് ഇടിച്ച് അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് 4.19ന് പരണ്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
തൊട്ടടുത്ത ട്രാക്കില്‍ ഇറങ്ങിയപ്പോള്‍ ഇവരെ എതിർദിശയില്‍ വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ജല്‍ഗാവ്, പച്ചോര സ്റ്റേഷനുകള്‍ക്കിടയില്‍ നടന്ന സംഭവത്തില്‍ നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം, പുഷ്പക് എക്‌സ്‌പ്രസ്സില്‍ തീപിടിത്തമുണ്ടായെന്ന കിംവദന്തികള്‍ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചിലർ അവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ബെംഗളൂരു എക്‌സ്പ്രസ് അവരെ ഇടിക്കുകയായിരുന്നു.
ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണവും പരുക്കേറ്റവരുടെ നിലയും ഇനിയും സ്ഥിരീകരിച്ചിട്ടില്ല
Featured
മണിപ്പുരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു
![](https://veekshanam.com/wp-content/uploads/2025/01/IMG-20250122-WA0012.jpg)
ഇംഫാൽ : മണിപ്പുരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സഖ്യകക്ഷിയായ ജെഡിയു. നിതീഷ് കുമാർ അധ്യക്ഷനായ ജെ.ഡി.യുവിന് മണിപ്പുർ നിയമസഭയില്‍ ഒരംഗമാണുള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിനെ നേരിട്ട് ബാധിക്കില്ലെങ്കിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു നിർണായക സമയത്ത് പിന്തുണ പിൻവലിച്ചത് കേന്ദ്ര സർക്കാരിനുമുള്ള മുന്നറിയിപ്പാണെന്നാണ് സൂചന. അതേസമയം ജെ.ഡി.യു എൻ.ഡി.എ സഖ്യത്തില്‍ തന്നെ തുടരുമെന്ന് പാർട്ടി ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി. പാർട്ടി മണിപ്പുർ ഘടകത്തിന്റെ നീക്കം ദേശീയ നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമല്ല. മണിപ്പുർ സംസ്ഥാന പ്രസിഡന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.യു മണിപ്പുർ സംസ്ഥാന പ്രസിഡന്റിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായും രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി.
Featured
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
![](https://veekshanam.com/wp-content/uploads/2025/01/IMG-20250122-WA0009.jpg)
റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവടക്കമുള്ളവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login