കനത്ത മഴ ; ശബരിമലയിൽ ഇന്ന് തീർത്ഥാടനം അനുവദിക്കില്ല

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ശബരിമല തീർഥാടത്തിന് നിയന്ത്രണം. ഇന്ന് തീർഥാടനം അനുവദിക്കില്ല. ശബരിമലയിലേക്കും പമ്പയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. പമ്പയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നടപടി. ശബരിമലയിലേക്ക് പുറപ്പെട്ടവർ അതാതിടങ്ങളിൽ തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പമ്പാ നദിയുടെയും കക്കാട്ടാറിന്റെ തീർത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റിസർവോയറിലെ ജലനിരപ്പ് 984.50 മീറ്റർ എത്തി ചേർന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

Related posts

Leave a Comment