മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കേരള, എം.ജി സർവകലാശാല പരീക്ഷ മാറ്റി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി. പത്തനംതിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉത്തരവായി. എന്നാൽ സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കേതാണെന്ന് ഉത്തരവിൽ പറയുന്നു.
കേരള, എംജി സർവകലാശാലകൾ ഇന്ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related posts

Leave a Comment