Connect with us
48 birthday
top banner (1)

Kerala

മഴ ശക്തം, ​ഗവിയിൽ രണ്ടിടത്ത് ഉരുൾ പൊട്ടി, ​ഗതാ​ഗതം നിരോധിച്ചു

Avatar

Published

on

പത്തനംതിട്ട: ഇന്നലെ വൈകുന്നേരം മുതൽ പെയ്യുന്ന ശക്തമായ മഴയിൽ രണ്ടിടത്ത് ഉരുൾ പൊട്ടി. ഗവിയുടെ ഉൾഭാ​ഗത്താണ് ഉരുൾപൊട്ടിയത്. പമ്പ, അച്ചൻകോവിൽ, മണിയാർ നദികളിൽ ജലനിരപ്പുയർന്നു. ശക്തമായ മഴി രാത്രി ഉണ്ടായെന്ന് കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കയാണ്.

ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, റോഡ് ഗതാഗതത്തിൽ ഉണ്ടായിട്ടുള്ള മാർഗ്ഗതടസ്സം വേഗത്തിൽ നീക്കുന്നുണ്ടെന്നും കളക്ടർ അറിയിപ്പിൽ വ്യക്തമാക്കി.

Advertisement
inner ad

മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. തുടർന്നും ജലനിരപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിതമായ തോതിൽ ജലം പുറത്തേക്കു വിടും. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

അപകട സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി

Published

on

പാലക്കാട്‌: അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നുവെന്ന് മുമ്ബ് ഇവിടെ അപകടം നടന്നതിനാല്‍ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്ബാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായത്.മറ്റൊരു വാഹനത്തില്‍ ലോറി തട്ടിയാണോ നിയന്ത്രണം വിട്ടതെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ടെന്നും അപകട കാരണം വ്യക്തമായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആര്‍ട്ടിഒ പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും അപകടത്തിന് അമിത വേഗത കാരണമായോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പാലക്കാടിന്‍റെ ചുമതലയുള്ള മലപ്പുറം എസ്‍പി വിശ്വനാഥ് പറഞ്ഞു. മറ്റൊരു വാഹനം വന്നപ്പോള്‍ സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Kerala

കണ്ണീർക്കടലായി പനയമ്പാടം; പ്രതിഷേധിച്ച് നാട്ടുകാർ

Published

on

കല്ലടിക്കോട്: പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി നാല് വിദ്യാർഥിനികളുടെ നഷ്ടമായ അപകടത്തിൽ പിന്നാലെ ജനരോഷം ആളിക്കത്തി. അപകടത്തിന് പിന്നാലെ നാട്ടുകാർ ഗതാഗത് തടഞ്ഞ് പ്രതിഷേധിച്ചു അപകടം ഉണ്ടാക്കിയ ലോറി വശത്തേക്ക് ഒതുക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ പൊലീസ് സൗകര്യങ്ങളൊരുക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്നും അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇനിയും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇനി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കലക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ തീരുമാനം പറയണം. അതുകഴിഞ്ഞ് വാഹനങ്ങള്‍ കടത്തി വിട്ടാല്‍ മതിയെന്നും റോഡിന്റെ അശാസ്ത്രീയ നിര്‍മ്മിതിയാണ് സ്ഥിരമായി ഇവിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥലത്തെത്തി. വിവിധ സ്‌കൂളുകളുടെ സ്‌കൂള്‍ ബസുകള്‍ അടക്കം ഗതാഗത കുരുക്കില്‍ കിടക്കുകയാണെന്നും വാഹനങ്ങള്‍ കടത്തിവിടാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയും പൊലീസും ഉൾപ്പെടെയുള്ളവർ ഏറെ പണിപ്പെട്ടാണ് നാട്ടുകാരെ അനുനയിപ്പിച്ച് പ്രതിഷേധം തണുപ്പിച്ചത്.

Continue Reading

Featured