ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; കേരളത്തിൽ ശക്തമായ മഴ തുടരും ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

നവംബർ 8: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
നവംബർ 9: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
നവംബർ 10: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.10
നവംബർ 11: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
നവംബർ 12: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദം മുംബൈ തീരത്തുനിന്ന് 840 കിലോ മീറ്റർ (കി.മീ) പടിഞ്ഞാറ് -തെക്ക് പടിഞ്ഞാറായും ഗോവ തീരത്തുനിന്ന് 800 കി.മീ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് അകലെയായി സ്ഥിതി ചെയ്യുന്നു. തീവ്ര ന്യൂനമർദം അടുത്ത 36 മണിക്കൂർ കൂടി പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്‌ നാളെ രാവിലെയോടെ ശക്തി കുറഞ്ഞു ന്യൂനമർദ്ദമായി മാറും.

അതേസമയം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ ഇത് തെക്കു കിഴക്കൻ ബംഗാൾ ഉൾ ക്കട ലിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് കൂടുതൽ ശക്തിപ്രാപിച്ച്‌ തീവ്ര ന്യൂനമർദമായി പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്‌ നവംബർ പതിനൊന്നിന് അതിരാവിലെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment