കനത്ത മഴ; മുംബൈ നഗരം വെള്ളത്തിൽ

മുംബൈ: മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയിൽ നഗരം വെള്ളത്തിൽ. നഗരപാതകളിലെല്ലാം വെള്ളമുയർന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് മൂലം റോഡ്- റെയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ അതിശക്തമാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരത്തിൽ രക്ഷപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്.

Related posts

Leave a Comment