Connect with us
WhatsApp Image 2024-05-21 at 1.28.13 AM

National

ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് യെല്ലോ അലേർട്ട്

Avatar

Published

on

ഡൽഹി: ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. രണ്ട് ദിവസം ഡൽഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡൽഹി വൻ പ്രളയ ഭീതിയിലാണ്. യമുന നദിയിൽ ജലനിരപ്പ് അൽപം കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഐടിഒ ചെങ്കോട്ട സുപ്രിംകോടതി അടക്കമുള്ള സുപ്രധാന മേഖലകൾ വെള്ളത്തിന് അടിയിൽ തന്നെയാണ് ഉള്ളത്. കശ്മീരി ഗെയ്റ്റ്, മഹാത്മാഗാന്ധി മാർഗ് അടക്കമുള്ള സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നത് ഗതാഗതത്തെ സാരമായി ബാധിച്ചു.

പ്രധാന റോഡുകൾ പലതും അടച്ചിട്ടിരിക്കുകയാണ്, ഓഖ് ലയിലെ ജലശുദ്ധീകരണ പ്ലാന്റ് സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. പ്രളയം നേരിട്ട് ബാധിച്ച 24798 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വടക്ക് കിഴക്കിന് ഡൽഹിയിൽ വെള്ളക്കെട്ടിൽ മൂന്നു കുട്ടികൾ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

National

സേനകളില്‍ 1103 ഒഴിവുകള്‍; വനിതകൾക്കും അവസരം, സൗജന്യമായി ഇപ്പോൾ അപേക്ഷിക്കാം

Published

on

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്‌സാമിനേഷന്‍ (II), 2024ന് യു.പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏഴിമല നാവിക അക്കാദമി, ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഹൈദരാബാദിലെ എയര്‍ ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. 459 ഒഴിവിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 32 ഒഴിവ് ഏഴിമല നാവിക അക്കാദമിയിലാണ്.ഒഴിവുകളിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ചെന്നൈയില്‍ 2025 ഒക്ടോബറിലും മറ്റ് കേന്ദ്രങ്ങളില്‍ 2025 ജൂലായിലും കോഴ്സാരംഭിക്കും. എന്‍.സി.സി.സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നിശ്ചിത എണ്ണം സീറ്റുകള്‍ ഒഴിവുണ്ട്.

Continue Reading

National

പേടകത്തിലെ ഹീലിയം ചോര്‍ച്ച: സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര വൈകും

Published

on


വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും. ബഹിരാകാശ പേടകത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിലെടുക്കുന്ന കാലതാമസമാണ് സുനിതയുടെ യാത്ര വൈകിപ്പിക്കുന്നത്.

ബഹിരാകാശ പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ ഹീലിയം ചോര്‍ച്ചയാണ് യാത്ര വൈകാനുള്ള കാരണം. മെയ് 25നാണ് പേടകത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് മാറ്റിവെക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നുമാണ് നാസ വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ടീം മീറ്റിങ്ങുകള്‍ നടത്തുകയായിരുന്നു. ഇനിയും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതിനാല്‍ മെയ് 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റുകയാണെന്നും ഏറ്റവും അടുത്ത തീയതിക്ക് വിക്ഷേപണം നടത്തുമെന്ന് നാസ അറിയിച്ചു.

മെയ് ഏഴിന് പേടകത്തിന്റെ വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ബോയിങ്ങിന്റേയും ലോക്ക്ഹീദ് മാര്‍ട്ടിന്റേയും സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലൈന്‍സ് നിര്‍മിച്ച അറ്റ്‌ലെസ് റോക്കറ്റാണ് ബഹിരാകശ പേടകവും വഹിച്ച് കുതിക്കുക. സുനിത വില്യംസിന് പുറമേ ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശത്തേക്ക് പോകും. രണ്ടാഴ്ചയോളം ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയിത്തില്‍ ചിലവഴിക്കും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

നരേന്ദ്ര മോദി നടത്തിയ തമിഴ്‌നാട് വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഒഡിഷയിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തമിഴ്‌നാട് വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍.

ക്ഷേത്രത്തിന്റെ ആന്തരിക അറയുടെ (രത്‌നഭണ്ഡാര്‍) കാണാതായ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരിക്കുമെന്നാണ് മോദി ആരോപിച്ചത്. ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ജഗന്നാഥനും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ദൈവത്തോടുള്ള ഭക്തിക്കും ഒഡിഷയുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തിനും പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.ഒഡിഷക്കും തമിഴ്നാടിനും ഇടയില്‍ ശത്രുതയുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ മോദിയുടെ വാക്കുകളെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.ഡി ഭരണത്തില്‍ ക്ഷേത്രം സുരക്ഷിതമല്ലെന്ന മോദിയുടെ വാദവും ആറ് വര്‍ഷമായി കാണാതായ താക്കോല്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി എന്ന പരാമര്‍ശത്തേയും സ്റ്റാലിന്‍ വിമര്‍ശിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സംസ്ഥാനങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തിയേക്കാവുന്ന മോദിയുടെ ഭിന്നിപ്പിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തെ ഉത്തര്‍പ്രദേശില്‍ മോദി നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ചിട്ടും പ്രധാനമന്ത്രി തമിഴ്നാടിനെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.തമിഴ്നാട് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി തമിഴ് ഭാഷയെയും ജനങ്ങളുടെ ബുദ്ധിയെയും പുകഴ്ത്തുകയും മറ്റുള്ളയിടങ്ങളില്‍ തമിഴരെ കള്ളന്മാരായി ചിത്രീകരിക്കുകയും ചെയ്തന്നതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിനെയും തമിഴ് ജനതയേയും ഇകഴ്ത്തുന്നത് അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ മോദിയോട് ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured