Thiruvananthapuram
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത: ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നാളെയും, മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മറ്റന്നാള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് നല്‍കിയത്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന പ്രവചനവും ഉണ്ട്.തമിഴ്നാട്ടിലും പുതുച്ചേരിയിലും തീവ്ര മഴ ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴയ്ക്ക് കാരണമാകുന്നത്.
നാല്‍പ്പത്തേഴ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയില്‍ വ്യാപക കെടുതികളാണ് തമിഴ്നാട്ടില്‍ എങ്ങും ഉണ്ടായത്. ഇതിന്റെ കെടുതികളില്‍ നിന്ന് സംസ്ഥാനം കരകയറി വരുന്നതിനിടെയാണ് അതിശക്ത മഴ മുന്നറിയിപ്പ്.
Kerala
‘ശശിയായി പിവി അൻവർ’; പരാതിയിൽ പാർട്ടി അന്വേഷണമില്ലെന്ന്; എം.വി ഗോവിന്ദൻ
പി.ശശിക്ക് പാർട്ടിയുടെ സംരക്ഷണം
തിരുവനന്തപുരം: പരാതി പരസ്യമായി പറഞ്ഞതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനത്തിന് പിന്നാലെ പി.വി. അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്‍വറിന്റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ വിവരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ച് പി വി അൻവർ മാധ്യമങ്ങളിലൂടെയല്ലാതെ പരാതിയൊന്നും പാർട്ടിക്ക് മുൻപാകെ ഉന്നയടിച്ചിട്ടില്ല. എഴുതി തന്നിട്ടുള്ള പരാതിയില്‍ പരാമർശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ശശിയെ കുറിച്ചുള്ള ചർച്ചകളിലേക്ക് സിപിഎം കടക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാട്. അൻവർ പരസ്യമായല്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Kerala
ബോണസ് തീരുമാനം നിരാശാജനകം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ചുള്ള ബോണസ് -ഉത്സവബത്ത നിരക്ക് വർധിപ്പിക്കാത്ത ഇടത് സർക്കാരിൻ്റെ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഒരുമാസത്തെ ശമ്പളം ബോണസ് എന്നത് ജീവനക്കാരുടെ അടിസ്ഥാന അവകാശവും മുൻ സർക്കാരുകളാൽ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ സർക്കാർ ജീവനക്കാരിൽ ഒരാൾക്കുപോലും ഇന്ന് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുന്നില്ല. തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന സർക്കാർ, ബോണസ് ഉത്സവബത്ത തുകയിൽ നയാപൈസയുടെ വർധന പോലും വരുത്തിയിട്ടില്ല. കൊടിയ വിലക്കയറ്റത്തിൻ്റെയും കടുത്ത ആനുകൂല്യനിഷേധത്തിൻ്റെയും കാലത്ത് ബോണസ് ഉത്സവബത്തകളിൽ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നത് സർക്കാർ ഈ അവകാശങ്ങളെ ഔദാര്യമായി കാണുന്നു എന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്. കേരളത്തിൽ കെ. കരുണാകരൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസത്തെ പൂർണ ശമ്പളം ബോണസായി നൽകിയിരുന്നെങ്കിൽ ഇന്ന് അത് സർവീസിൽ പുതുതായി കയറുന്ന ഏറ്റവും താഴ്ന്ന വിഭാഗം ജീവനക്കാർക്കു പോലും നാല് ദിവസത്തെ ശമ്പളം പോലും കിട്ടുന്നില്ലെന്നും അവകാശങ്ങളെ കുറിച്ച് എല്ലാവരും മറക്കണമെന്നുമാണ് എട്ടുവർഷം പിന്നിട്ട ഇടതു ഭരണത്തിൻ്റെ ചിന്തയെന്നും
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും കുറ്റപ്പെടുത്തി.
Featured
‘കോളനി’ പേരുമാറ്റുന്നതില്‍ തര്‍ക്കവും പ്രശ്‌നങ്ങളുമുണ്ടെന്ന് മന്ത്രി ഒ.ആര്‍. കേളു
കാസര്‍കോട്: എസ്.സി, എസ്.ടി, കോളനികളുടെ പേരുമാറ്റുന്നതില്‍ തര്‍ക്കവും പ്രശ്‌നങ്ങളുമുണ്ടെന്ന് പട്ടികജാതി, പട്ടികവര്‍ഗ വികസന, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു. വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഈ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍തന്നെ ഇതുസംബന്ധിച്ച തര്‍ക്കമുണ്ട്. അവരുടെ പൈതൃകത്തിന് എതിരാണെന്ന് തോന്നലുണ്ട്. അതിനുപുറമെ കേന്ദ്ര ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ കോളനി എന്ന പേരുതന്നെ വേണം.
അതുകൊണ്ട് കേന്ദ്ര തീരുമാനം കൂടിയുണ്ടായാല്‍ മാത്രമേ പേരുമാറ്റം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനാകുവെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളില്‍ 80 ശതമാനം പേര്‍ക്ക് 2022-23, 2023 -24 വര്‍ഷത്തെയും ഇ-ഗ്രാന്റ് ലഭ്യമാക്കിയിട്ടുണ്ട്. 2024 -25 വര്‍ഷത്തെ ഇ -ഗ്രാന്റ് വിതരണം ആരംഭിച്ചിട്ടില്ല.
അവശേഷിക്കുന്ന കുട്ടികള്‍ക്ക് ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ കൊഴിഞ്ഞു പോകുന്നത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login