സംസ്ഥാനത്ത് മഴ തുടരുന്നു ; വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം: കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. കരിപ്പൂര്‍ മാതംകുളത്താണ് സംഭവം. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകര്‍ന്നത്.

മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ്‌വാന(8 വയസ്), റിന്‍സാന( 7 മാസം) എന്നിവരാണ് മരിച്ചത്.

മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വീട് തകര്‍ന്നത്.ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

Related posts

Leave a Comment