Connect with us
,KIJU

Kerala

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Advertisement
inner ad

കേരള കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രതാ നിർദേശവുമുണ്ട്. കേരള തീരത്ത് 21-05-2023 രാത്രി 11.30 വരെ 1.2 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും അധികൃതർ നിർദേശം നൽകി. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക എന്നി

Advertisement
inner ad

Kerala

കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ അനുശോചനം

Published

on

കൊച്ചി: കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. പത്തൊൻപതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളി കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.

വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല.

Advertisement
inner ad

വ്യക്തിപരമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവർത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് സതീശൻ അനുസ്മരിച്ചു.

Advertisement
inner ad
Continue Reading

Kerala

കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം –
സൂരജ് രവി

Published

on

ആഴക്കടലിൽ വെച്ച് രോഗബാധിതനായി യഥാസമയം ചികിത്സ ലഭിക്കാതെ പള്ളിത്തോട്ടം സ്വദേശിയായ മത്സ്യത്തൊഴിലാളി മരണമടഞ്ഞ സാഹചര്യത്തിൽ കോസ്റ്റൽ പോലീസിന്റെ ബോട്ടുകൾ അടിയന്തരമായി ഉപയോഗയോഗ്യമാക്കണമെന്ന് കെപിസിസി സെക്രട്ടറി സൂരജ് രവി ആവശ്യപ്പെട്ടു. കോസ്റ്റൽ പോലീസിന്റെ ജീവൻരക്ഷാ ബോട്ടിന്റെ സഹായം ലഭിച്ചിരുന്നുവെങ്കിൽ തോമസ് എന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. കൊല്ലം നീണ്ടകര പോർട്ടുകളിലേക്ക് സജ്ജീകരിച്ചിട്ടുള്ള ബോട്ടുകൾ ആറു മാസക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവന് തെല്ലെങ്കിലും ഗവൺമെന്റ് വിലകൽപ്പിച്ചിട്ടുണ്ടെങ്കിൽ ജീവൻ രക്ഷാ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കാനും പുതുതായി ബോട്ട് ആംബുലൻസ് ആരംഭിക്കാനുമുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്ന് സൂരജ് രവി ആവശ്യപ്പെട്ടു.

Continue Reading

Kerala

ബിനോയ് വിശ്വത്തിനു ചുമതല നൽകണം

Published

on

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല മുതിർന്ന നേതാവ് ബിനോയ് വിശ്വത്തെ ഏല്പിക്കണമെന്നു കേന്ദ്ര നേതൃത്വത്തിനു കത്തെഴുതിയ ശേഷമാണ് കാനം രാജേന്ദ്രൻ വിടപറയുന്നത്. ഏതാനും ദിവസം മുൻപാണ് ഈ ആവശ്യവുമായി കാനം ദേശീയ നേതൃത്വത്തിനു കത്ത് നൽകിയത്. ഈ മാസം 16നു തുടങ്ങുന്ന ദേശീയ നിർവാഹക സമിതി യോ​ഗം ഇക്കാര്യം പരി​ഗണിക്കാനിരിക്കെയാണ് ഇന്ന് കാനത്തിന്റെ വിയോ​ഗം. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിൻറെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ. മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകിയ ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

Continue Reading

Featured