ശക്തമായ മഴയെകുറിച്ചുള്ള മുന്നറിയിപ്പുകൾ കേരളത്തിന് നൽകിയിരുന്നു ; സർക്കാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ല

സംസ്ഥാനത്തെ ശക്തമായ മഴക്ക് കാരണം മേഘവിസ്ഫോടനമല്ല മറിച്ച് അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്വിഞ്ജയ മോഹപത്ര .മഴയുടെ തീവ്രതയെ കുറിച്ച് സംസ്ഥാനത്തിന് മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു . തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ ശക്തികുറയുമെങ്കിലും ഇടുക്കി, കൊല്ലം , തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ 20 ,21 തിയ്യതികളിൽ അതിതീവ്രമഴയുണ്ടാകുമെന്നും മോഹപത്ര അറിയിച്ചു .

തുടരെ തുടരെ ഉണ്ടാകുന്ന മഴ ദുരന്തം സർക്കാർ ഗൗരവമായി കാണുന്നില്ല എന്ന് കൊക്കയാർ ദുരന്തം സന്നർശിക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു .ഇക്കാര്യത്തെ കുറിച്ച് നിരവധി തവണ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ മുഖവിലക്കെടുത്തിരുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി . തീവ്രമഴയെകുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് മൃത്വിഞ്ജയ മോഹപത്ര പത്രയും പറയുമ്പോൾ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ തെളിഞ്ഞു വരുന്നത് .

തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായിട്ടുണ്ടെന്നും കിഴക്കൻ കാറ്റിന്റെ സ്വാധീനം തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒക്ടോബർ 20 മുതൽ മൂന്നുനാലു ദിവസം ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു .

Related posts

Leave a Comment