ഉത്തരാഖണ്ഡില്‍ മഴ തുടരുന്നു, മരണം 50

നൈനിറ്റാള്‍ :ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. മരണം 50 ആയി. വാർത്താ വിതരണ സംവിധാനങ്ങളെല്ലാം തകരാറിലായി. റോഡുകളും പാലങ്ങളും ഒലിച്ചു പോയതിനാൽ രക്ഷാ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. രക്ഷാ പ്രവർത്തനങ്ങൾക്ക് സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും രം​ഗത്തുണ്ട്.

നൈനിറ്റാള്‍ നദി കരവിഞ്ഞൊഴുകയുകയാണ്. ചുറ്റും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് നൈനിറ്റാളിലെ വിവിധ ഹോട്ടലുകളിലായി നൂറിലേറെ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ബദരീനാഥ് ദേശീയ പാതയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന കാര്‍ മലയിടിച്ചിലില്‍ പെട്ടു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ യാത്രക്കാരെ പിന്നീട് സാഹസികമായി രക്ഷപ്പെടുത്തി.

ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിലായി മരിച്ച 16 പേരില്‍ മൂന്ന് പേര്‍ നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളും മറ്റുള്ളവര്‍ പ്രദേശ വാസികളുമാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും, തെക്കന്‍ ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related posts

Leave a Comment