Kannur
കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ; കൃഷിനാശം, ചാലക്കുടിയിലും പരിസരങ്ങളിലും മിന്നല്‍ ചുഴലി
കണ്ണൂർ: കാപ്പിമലയിൽ ഉരുൾ പൊട്ടി വൻ കൃഷിനാശം. വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾ പൊട്ടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒളിച്ചിറങ്ങുന്നത്. ആൾതാമസമില്ലാത്ത പ്രദേശമായതിനാൽ ആൾനാശമുണ്ടായില്ല.
എന്നാൽ, നിരവധി ഏക്കർ സ്ഥലത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കുതിച്ചൊഴുകിയ വെള്ളം ആലക്കോട് പുഴയിലേക്കാണ് എത്തുന്നത്. ക്രമാതീതമായി ജലനിരപ്പ് ഉയരുന്നത് ആശങ്കയാകുന്നുണ്ട്. ആലക്കോട് കരുവഞ്ചാൽ ടൗണുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിരവധി കടകളിൽ വെള്ളം കയറി.
മധ്യകേരളത്തിലുണ്ടായ മിന്നല്‍ ചുഴലിയിലും സംസ്ഥാന വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുത വിതരണ ശൃംഖലയ്ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്
ഇന്ന് രാവിലെ ഒന്‍പതരയോടെ ചാലക്കുടിയിലും പരിസരങ്ങളിലും വീശിയടിച്ച മിന്നല്‍ ചുഴലിയിയെത്തുടർന്ന് കെ എസ് ഇ ബിയ്ക്ക് പ്രാഥമിക കണക്കെടുപ്പില്‍ ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ റ്റി പോസ്റ്റുകളും, 26 എച്ച് റ്റി പോസ്റ്റുകളും, 2 A പോളുകളും ഒടിഞ്ഞിട്ടുണ്ട്. 4 ട്രാന്‍സ്ഫോര്‍മറുകളും കേടായി. 126 ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ മരം വീണ് പൊട്ടിപ്പോയി. ഏകദേശം 33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായി കണക്കാക്കുന്നു.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുകയാണ് കെ എസ് ഇ ബി ജീവനക്കാർ.
വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ വലിയ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ വി ലൈൻ തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്നായിരിക്കും ഉപഭോക്താക്കളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന എൽ ടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കുക. ഇതിനും ശേഷമേ വ്യക്തിഗത പരാതികൾ പരിഹരിക്കുകയുള്ളു. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മാന്യ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു. സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
പരാതികളറിയിക്കാൻ അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന ടോൾ ഫ്രീ കസ്റ്റമർകെയർ നമ്പരിലോ 24 മണിക്കൂറും വിളിക്കാവുന്നതാണ്.
9496001912 എന്ന നമ്പരിലേക്ക് വിളിച്ച് / WhatsApp സന്ദേശമയച്ച് വൈദ്യുതി സംബന്ധമായ പരാതികൾ അതിവേഗം രേഖപ്പെടുത്താനും കഴിയും
വൈദ്യുതി അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം 94 96 01 01 01 എന്ന നമ്പരിൽ അറിയിക്കുക. ഓർക്കുക ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം.
Kannur
കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്
കണ്ണൂർ: കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും. കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവത്തിനെ തുടർന്നാണ് നാളെ പഠിപ്പ് മുടക്കുന്നത്. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു.
ഇന്ന് രാവിലെയാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷമുണ്ടായത്. ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പരാതി നൽകാനെത്തിയ കെഎസ്‌യു നേതാക്കളെ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിന് ഗുരുതര പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റ് അബോധാവസ്ഥയിലായ റിബിന് നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. അതേസമയം പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. ഏതാനും വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു
Kannur
തോട്ടട ഐടിഐയിലെ അക്രമം: ക്രിമിനൽ സഖാക്കൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന്; കെപിസിസി പ്രസിഡന്റ്
കണ്ണൂർ: തോട്ടട ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനൽ സഖാക്കൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ജനാധിപത്യ സംവിധാനത്തിൽ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവർത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ഫാസിസത്തിൻ്റെ തുടർച്ചയാണീ അക്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായി എസ്എഫ്ഐ യുടെ ഇടിമുറി സംസ്കാരം കഴിഞ്ഞ ദിവസം ഇവിടെയും അരങ്ങേറി. ഒരു വിദ്യാർത്ഥിയെ ക്രൂരമായിട്ടാണ് മർദ്ദിച്ചത്. ഇതിനു പുറമെയാണ് കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ സ്ഥാപിച്ച കൊടിമരം എസ്എഫ്ഐക്കാർ തകർത്തത്. മൂന്നര പതിറ്റാണ്ടിന് ശേഷം എതാനും മാസങ്ങൾക്ക്മുമ്പാണ് ഇവിടെ കെഎസ്‌യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മനഃപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ എസ്എഫ്ഐ ശ്രമിക്കുകയാണെന്നും അക്രമികൾക്ക് സഹായം ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും സുധാകരൻ എംപി പറഞ്ഞു.പക്ഷപാതപരമായിട്ടാണ് പോലീസ് പെരുമാറിയത്. ഐടിഐയിലെ അധ്യാപകരും ഈ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയാണ്. വളർന്നു വരുന്ന തലമുറയിൽ രാഷ്ട്രീയ നേതൃപാടവം വളർത്തുന്നതിന് പകരം അക്രമവാസനയെ പ്രോത്സാഹിക്കിപ്പിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിൻ സി.എച്ചിനെ എസ്എഫ്ഐക്കാർ ഐടിഐ ക്യാമ്പസിനുള്ളിൽ ക്രൂരമായി മർദ്ദിച്ചു.
കെഎസ് സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, അർജുൻ കോറാം, രാഗേഷ് ബാലൻ,ഹരികൃഷ്ണൻ പാളാട് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കൈയ്യൂക്കിൻ്റെ ബലത്തിൽ കായികമായി നേരിട്ട് നിശബ്‌ദമാക്കാമെന്ന ധാർഷ്ട്യം സിപിഎമ്മും എസ്എഫ്ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതം. അക്രമം കോൺഗ്രസ് ശൈലിയല്ലെന്നും ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്റെ മാർഗം കുട്ടികൾ സ്വീകരിച്ചാൽ അവർക്ക് സംരക്ഷണം ഒരുക്കി കെപിസിസി രംഗത്തുണ്ടാകുമെന്നും കെ.സുധാകരൻ എംപി പറഞ്ഞു.
Kannur
തോട്ടട അക്രമം: സിപിഎമ്മിൽ അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്ഐക്കാരിലൂടെ വളർത്തുകയാണ്’; വിഡി സതീശൻ
കണ്ണൂർ: തോട്ടട ഐടിഐയിൽ വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്എഫ്ഐക്കാർ അല്ലാത്ത എല്ലാവർക്കും മർദനമേറ്റുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആക്രമണത്തിന് അധ്യാപകരും കൂട്ടുനിന്നുവെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പോലീസ് ലാത്തിചാർജ് നടത്തിയത് ഇരകൾക്ക് നേരെയെന്നും സതീശൻ പറഞ്ഞു. പോലീസ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നിർദേശം അനുസരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കണ്ണൂർ ഐടിഐയും പോളിടെക്നിക്കും ആയുധപുരയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ന് രാവിലെയാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷമുണ്ടായത്. ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പരാതി നൽകാനെത്തിയ കെഎസ്‌യു നേതാക്കളെ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിന് ഗുരുതര പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റ് അബോധാവസ്ഥയിലായ റിബിന് നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. അതേസമയം പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. ഏതാനും വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News17 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login