കൊടുംചൂടില്‍ ദുബായില്‍ ശക്തമായ മഴ

ദുബായ് : കൊടും ചൂടില്‍ ആശ്വാസമായി ദുബായില്‍ കനത്ത മഴ. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് ഞായറാഴ്ച ലഭിച്ചത്. അവീറിലാണ് ഏറ്റവും അധികം മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലഹ്ബാബ്-ജബല്‍ അലി റോഡ്, ഉമ്മു നഹ്ദ, അല്‍ മര്‍മൂം, ഷാര്‍ജയിലെ അല്‍ ബതേഹ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. ഇതിന്റെ വിഡിയോ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Related posts

Leave a Comment