വീണ്ടും ന്യൂനമർദം, ഇടുക്കി അണക്കെട്ട് തുറന്നേക്കും, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചെന്നൈ: ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു കരയിലേക്കു നീങ്ങി. പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിലും മഴ കനത്തു. തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയുണ്ട്. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കയാണ്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ തമിഴ്നാട്‌ തീര

ത്തുള്ള ന്യൂനമർദ്ദതിൻറെയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദതിൻറെയും സ്വാധീന ഫലമായാണ് ശക്തമായ മഴ തുടരുന്നത്.
അതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് കെഎസ്ഇബി ആലോചിക്കുന്നത്. 2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിലെ റൂൾ കർവ് അനുസരിച്ച് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ ലവലായ 2400.03 അടിയിലേക്ക് ജലനിരപ്പ് അടുത്താൽ മാത്രം തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. തുറക്കേണ്ടി വന്നാൽ ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി സെക്കൻ്റിൽ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കും.

ഇന്നും നാളെയും തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ആയിരിക്കും. കേരള തീരത്ത് 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇത് അതിതീവ്ര മഴയായി കണക്കാക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ ജില്ലകളിലും കൊല്ലത്തും കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളുണ്ടായി.

Related posts

Leave a Comment