Kerala
കനത്ത മഴ; നാല് ജില്ലകൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹര്യത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂരിലും വയനാടും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ ഇന്ന് റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, കിന്റർ ഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.
Kerala
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള മര്‍ദനവും.
രക്തദാന പ്രശ്നവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഈ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പ് രക്തദാനം നടത്തിയതാണ്. ഇത് പറഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നത്.
വിദ്യാര്‍ത്ഥി പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പേഴ്സണും പോലീസ് സ്റ്റേഷനില്‍ എത്തി ഈ വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിട്ടുള്ളത്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Bengaluru
ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി
മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.
Kerala
അധ്യാപകർക്കുനേരേ കൊലവിളി; വിദ്യാർത്ഥിക്ക് സസ്പെൻഷൻ
പാലക്കാട്: പാലക്കാട് ആനക്കരയിൽ അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ സംഭവത്തിൽ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നത്തിയത്. ആനക്കര ഗവൺമെൻ്റ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോൺസഹിതം അധ്യാപകൻ പ്രധാന അധ്യാപകൻ്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.”പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം” എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തില്‍ അധ്യാപകർ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിട്ടിട്ടുണ്ട്
ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷൻ.വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login