Kerala
തുലാവർഷം കനക്കും, കനത്ത മഴ തുടരുന്നു, തലസ്ഥാനത്ത് വെള്ളക്കെട്ട്
തിരുവനന്തപുരം: വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇടവപ്പാതിയിലുണ്ടായ മഴയുടെ കുറവ് പരിഹരിക്കുന്ന തരത്തിൽ തുലാവർഷം തകർത്തു പെയ്യും. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നാണ് 2023 ൽ അനുഭവപ്പെട്ടതെങ്കിൽ ഇത്തവണത്തെ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.
അതിനിടെ സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകളിൽ ജല നിരപ്പുയരുന്നു.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 160cm ഉയർത്തിയിട്ടുണ്ട്. 230 സെന്റീമീറ്ററാണ്കൂ ഷട്ടർ ഉയർത്തിയത്.
സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലം ജംഗ്ഷനിലേതടക്കമുള്ള വെള്ളക്കെട്ട് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാർ റോഡ്, വെള്ളയമ്പലം വഴുതക്കാട് റോഡ് എന്നിവിടങ്ങളിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനും കളക്ടർ നിർദ്ദേശം നൽകി. പേരൂർക്കട ജംഗ്ഷനിലെ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് കല്ലുകൾ സ്ഥാപിച്ചത് സംബന്ധിച്ച അവ്യക്തമാറ്റണമെന്ന് വി.കെ പ്രശാന്ത് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിലെ പ്രവേശന കവാടത്തിന്റെ നിർമാണ പുരോഗതിയും യോഗം വിലയിരുത്തി. സിവിൽ സ്‌റ്റേഷനിലേക്കുള്ള റോഡിൽ രാവിലെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രവേശന കവാടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമായി. കുണ്ടമൻകടവ് പമ്പ് ഹൗസിന് സമീപമുള്ള തോടിന്റെ സംരക്ഷണഭിത്തിയുടെ പണി പൂർത്തിയാക്കിയതായി മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
Cinema
ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്തിനെ ചോദ്യംചെയ്തു
കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തു. എറണാകുളം മറൈന്‍ഡ്രൈവിലെ തീരദേശ ഐ.ജിയുടെ ഓഫിസില്‍ നടന്ന ചോദ്യംചെയ്യല്‍ രണ്ടര മണിക്കൂറോളം നീണ്ടു. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരടക്കം പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിന് ഹാജരായത്. ‘പാലേരി മാണിക്യ’ത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ തനിക്കുനേരെ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തീര്‍പ്പാക്കിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ബംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു. ഈ കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്ന് മാത്രമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചോദ്യംചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും പ്രതികരിക്കാന്‍ തയാറായില്ല. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായാല്‍ കുറ്റാരോപിതരെ ചോദ്യംചെയ്തു തുടങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തേ അറിയിച്ചിരുന്നു.
Ernakulam
അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന ഒമ്പതുകാരി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: അജ്ഞാത വാഹനമിടിച്ച് അത്യാസന്നനിലയില്‍ കഴിയുന്ന ഒമ്പതു കാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് േൈഹക്കാടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളായ ദൃഷാനയാണ് വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്.കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 10ഓടെ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി ബേബി തല്‍ക്ഷണം മരിച്ചിരുന്നു.
ദൃഷാനയുടെ ചികിത്സക്ക് വലിയ തുക നിര്‍ധന കുടുംബത്തിന് ചെലവായി. ദൃഷാനക്ക് എന്തെങ്കിലും സഹായം ലഭ്യമാക്കാനുമായിട്ടില്ല. ദൃഷാനയുടെ ദുരവസ്ഥയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. കോഴിക്കോട് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും വിക്ടിം റൈറ്റ്‌സ് സെന്ററിന്റെയും റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന്റെയടക്കം വിശദീകരണം തേടിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Death
കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍ കുട്ടിനായര്‍ അന്തരിച്ചു
കൊല്ലം: കൊല്ലം ഡിസിസി വൈസ് പ്രസിഡന്റും പതാരം സര്‍വീസ് സഹകരണ സംഘം പ്രസിഡന്റും കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് അസിസ്റ്റന്റ് ഡയറക്റ്ററുമായ കെ. കൃഷ്ണന്‍ കുട്ടിനായര്‍ (71) അന്തരിച്ചു. സംസ്‌കാരം ഇന്നുച്ച കഴിഞ്ഞു മൂന്നിന് പതാരത്തിനു സമീപം തൃക്കുന്നപ്പുഴവടക്ക് പെരുമന പടിഞ്ഞാറ്റതില്‍ വീട്ടു വളപ്പില്‍. ഭാര്യ: ദേവമ്മ പിള്ള. മക്കള്‍: ജയകൃഷ്ണന്‍ (ഡെപ്യൂട്ടി ഡയറക്റ്റര്‍, സഹകരണ വകുപ്പ്, പെരുന്തല്‍മണ്ണ), ഹരികൃഷ്ണന്‍ (കാസ്‌കാര്‍ഡ് ബാങ്ക്) ജയന്തി കൃഷ്ണന്‍ (റൂറല്‍ ഹൗസിംഗ് സൊസൈറ്റി, കുണ്ടറ). മരുമക്കള്‍: അനില്‍കുമാര്‍ (കാനറ ബാങ്ക്, മംഗലാപുരം), വീണ (കെഎന്‍എന്‍എം എച്ച്എസ്എസ്, പവിത്രേശ്വരം), ഇനു കൃഷ്ണന്‍.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login