വടക്കന്‍ ജില്ലകളില്‍ മഴ ശക്തം, ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, ചിറ്റൂരില്‍ ബൈക്ക് പുഴയില്‍ വീണു

കണ്ണൂര്‍ ശക്തമായി തുടരുന്ന പേമാരി വടക്കന്‍ ജില്ലകളില്‍ ദുരിതം വിതയ്ക്കുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴയിൽ ഒരാളെ കാണാതായി.പുഴക്കരയിൽ മരം മുറിക്കുന്നവരുടെ കൂടെയുണ്ടായിരുന്ന ആളാണ് ഒഴുക്കിൽപ്പെട്ടത് ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തുന്നു.

ചുള്ളിയാർ ഡാം പ്രദേശത്ത് മഴ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതായി ചിറ്റൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 153.11 മീറ്ററാണ്. പരമാവധി ജലനിരപ്പ് 154.08 മീറ്ററാണ്.

അ​ട്ട​പ്പാ​ടി​യി​ൽ കാ​ര​റ-​ഗൂ​ളി​ക്ക​ട​വ് റോ​ഡി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നെ​ല്ലി​യാ​മ്പ​തി​യി​ൽ കു​ണ്ട​റ​ചോ​ല​യ്ക്ക് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ച​ൽ ഉ​ണ്ടാ​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​ന്ന് ജി​ല്ല​യി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് അപകടകരമാം വണ്ണം ഉയര്‍ന്നു. നിലംപതി പാലത്തില്‍ മൂന്നടിയോളം വെള്ളം ഉയര്‍ന്നു. ഇവിടെ ഇന്നലെ ഒരു യുവാവ് ഒഴുക്കില്‍പ്പെട്ടതോടെ പൊലീസ് അപകടമുന്നറിയിപ്പ് നല്‍കി വടം കെട്ടി ഗതാഗതം വിലക്കിയിരുന്നു. ഇതു വകവയ്ക്കാതെ ഇന്നു രാവിലെ മറ്റൊരു യുവാവ് ബൈക്കില്‍ പാലം വഴി പുഴ മുറിച്ചു കടക്കാന്‍ ശ്രമിച്ചു. മുക്കാല്‍ ഭാഗം പിന്നിട്ടപ്പോഴേക്കും ശക്തമായ ഒഴുക്കില്‍പ്പെട്ട് ബൈക്ക് ഉള്‍പ്പെടെ യുവാവ് ആറ്റിലേക്കു വീണു. നൂറു മീറ്ററോളം ഒഴുക്കില്‍പ്പെട്ട ശേഷം പുഴയുടെ മധ്യത്തിലെ പച്ചത്തുരുത്തില്‍ പിടികിട്ടി. പിന്നീട് നാട്ടുകാര്‍ കയറിട്ടു നല്‍കി ഇയാളെ രക്ഷപ്പെടുത്തി.

Related posts

Leave a Comment