നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശ്രീലങ്കൻ തീരത്തു നിന്നു പടിഞ്ഞാറോട്ടു നീങ്ങിയതോടെ തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴയ്ക്കു സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ ഇടിമിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ;

28/10/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

29/10/2021: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

30/10/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

31/10/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

Related posts

Leave a Comment