Kannur
കനത്തമഴ തുടരുന്നു ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Kannur
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ആറളം ഫാമിലെ താമസക്കാരൻ ആയ രഘു (43) ആണ് മരിച്ചത്. മൃതദേഹം പേരാവൂർ താലൂക് ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Kannur
ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായ കലശം വരവിൽ പി.ജയരാജന്‍റെ ചിത്രം ഉൾപ്പെടുത്തിയതിനെ
ചൊല്ലി കണ്ണൂർ സിപിഎമ്മിൽ വിവാദം

കണ്ണൂര്‍: വ്യക്തി ആരാധനയില്‍ പാർട്ടി നേതൃത്വത്തിൻ്റെ നിർദേശം കാറ്റിൽ പറത്തി കണ്ണൂർ കതിരൂരിലെ സഖാക്കൾ. കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലശം വരവിൽ പി.ജയരാജൻ്റെ ചിത്രങ്ങളും. പാട്യം നഗറിലെ കലശത്തിലാണ് പി ജയരാജൻ്റെ ചിത്രവും ഉൾപ്പെട്ടത്. പി. ജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശത്തെ തള്ളിപറഞ്ഞ് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ.ഇക്കഴിഞ്ഞ ഞായർ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം നടന്നത്.പതിമൂന്നാം തിയ്യതിയിൽ വിവിധ ദേശങ്ങളിൽ നിന്ന് കാവിലേക്കുള്ള കലശം വരവിൽ സി പി എം സമ്മേളനത്തെ വെല്ലുന്ന ഛായ ചിത്രവുമായുള്ള കലശവുമായാണ് പാട്യം നഗറിലെ സഖാക്കൾ എത്തിയത്. ചെഗുവേരയുടെ ചിത്രവും, അരിവാൾ ചുറ്റിക ഉൾപ്പടെ കലശത്തിനൊപ്പം ക്ഷേത്രത്തിലേക്ക് നിരവധി പേരുടെ അകമ്പടിയോടെ ആനയിക്കപ്പെട്ടു.പി.ജയരാജൻ്റെ ആരാധകരായ പാർട്ടി സഖാക്കളാണ് ഇതിന് ചുക്കാൻ പിടിച്ചത് എന്നാണ് സൂചന. വ്യക്ത്യാരാധാന വിഷയത്തിൽ കടുത്ത വിമർശനങ്ങൾ പി.ജയരാജന് എതിരെ പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നിരുന്നു. പാർട്ടി നേതത്വത്തിൻ്റെ സമർദ്ദത്തെ തുടർന്ന് വ്യക്തി ആരാധനയെ പി.ജയരാജൻ തന്നെ തള്ളി പറയേണ്ടി വരികയും ചെയ്തിരുന്നു. തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷമാണ് വ്യക്ത്യാരാധന കലശത്തിൻ്റെ രൂപത്തിൽ എത്തുന്നത്. എന്നാൽ പിജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശത്തെ തള്ളിപറഞ്ഞ് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ രംഗത്ത് വന്നു. കതിരൂർ പുല്യോട്ട്കാവിലെ പി.ജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശം സിപിഎം നേതാകൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ്. വരും ദിവസങ്ങളിൽ ഇത് മറനീക്കി പുറത്ത് വരുമെന്നാണ് സൂചന.
Kannur
കണ്ണൂരിൽ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ട, കാപ്പകേസ് പ്രതി ചാണ്ടി ഷമീമിനെ സാഹസികമായി പിടികൂടി

കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾക്ക് കാപ്പ കേസ് പ്രതി തീയിട്ടു. സംഭവത്തിനുശേഷം സമീപത്തെ കെട്ടിടത്തിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പോലീസ് അതിസാഹസികമായി പിടികൂടി. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീമിനെയാണ് ഇന്ന് രാവിലെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് തീപ്പിടിച്ചത്. മൂന്നുവാഹനങ്ങൾ പൂർണമായും രണ്ടുവാഹനങ്ങൾ ഭാഗികമായും കത്തിനശിച്ചിരുന്നു. സംഭവം അപകടമല്ലെന്നും വാഹനങ്ങൾക്ക് തീയിട്ടതാണെന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായി. വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീമാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽനിന്ന് ഇയാളെ പിടികൂടിയത്.
വാഹനങ്ങൾക്ക് തീയിട്ടശേഷം പഴയ ഇരുനിലകെട്ടിടത്തിൽ ഒളിവിൽകഴിഞ്ഞ ഷമീമിനെ കൂടുതൽ പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെതിരേ ചെറുത്തുനിൽപ്പിനും പ്രതി ശ്രമിച്ചിരുന്നു. ഇതിനിടെ തന്റെ താടി പറിച്ചെടുത്തെന്നും അടിച്ചെന്നും ഇയാൾ ഉറക്കെവിളിച്ചുപറയുകയും ചെയ്തു.
കാപ്പ കേസ് പ്രതിയായ ഷമീമും സഹോദരനും കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും പോലീസുകാരനെ മർദിക്കുകയും ചെയ്തിരുന്നു. കാപ്പ കേസ് പ്രതിയായതിനാൽ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ പോലീസ് തന്നെ പിന്തുടരുന്നതും നിരീക്ഷിക്കുന്നതും ഇയാളെ പ്രകോപിപ്പിച്ചു. ഇത് ചോദ്യംചെയ്യാനാണ് ഷമീമും സഹോദരനും കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയത്. തുടർന്ന് പോലീസുകാരോട് തട്ടിക്കയറുകയും പോലീസുകാരനെ മർദിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ഷമീം സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ ഷമീമിന്റെ സഹോദരനെയും ഇവരുടെ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഷമീം സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. പുലർച്ചെ മൂന്നുമണിയോടെ മുഖംമറച്ചെത്തിയ ഇയാൾ സ്റ്റേഷനിലെ ചുറ്റുമതിലിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ഷമീമിന്റെ പേരിലുള്ള ജീപ്പും ഇതിൽ ഉൾപ്പെടും.
-
Business3 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema4 weeks ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
-
Featured3 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
You must be logged in to post a comment Login