Connect with us
48 birthday
top banner (1)

Alappuzha

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗത്തും വെള്ളം കയറി

Avatar

Published

on

തിരുവനന്തപുരം:  തെക്കന്‍ ജില്ലകളില്‍ കനത്ത മഴ.  തിങ്കളാഴ്ച രാത്രി തുടങ്ങിയ പെരുമഴ തിരുവനന്തപുരത്ത് തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും മുങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരമന, നെയ്യാര്‍, മണിമല എന്നീ നദിക്കരയില്‍ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയില്‍ തമ്പാനൂര്‍, ബേക്കറി ജങ്ഷൻ, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ വെള്ളം കയറി. കാല്‍നട പോലും അസാധ്യമാകുന്ന തരത്തിലാണ് മഴവെള്ളം കയറിയത്. ജില്ലയുടെ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. തിരുവനന്തപുരം നെയ്യാറിലെ അരുവിപ്പുറം സ്റ്റേഷനില്‍ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷൻ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴ കനത്തതോടെ തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Advertisement
inner ad

ആലപ്പുഴയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ നിലവില്‍ വെള്ളക്കെട്ടിലാണ്. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്ബക്കുളം, മങ്കൊമ്ബ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ കോട്ടയം താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നല്‍കി. അച്ചൻകോവില്‍ നദിയിലെ (പത്തനംതിട്ട) തുമ്ബമണ്‍ സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

Advertisement
inner ad

Alappuzha

അന്നയുടെ മരണം പുത്തന്‍കാലഘട്ടത്തിന്റെ തൊഴില്‍ ചൂഷണത്തിന് ഉത്തമ ഉദാഹരണം: ആര്‍.ചന്ദ്രശേഖരന്‍

Published

on

ആലപ്പുഴ: അന്നയുടെ മരണം പുതിയ കാലഘട്ടത്തില്‍ നില നില്‍ക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ തെളിവാണെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. കുറഞ്ഞ വേതനം, കൂടുതല്‍ സമയം എന്ന പുത്തന്‍ തൊഴില്‍ നയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും, ചൂഷണത്തിന് വിധേയരാകുന്ന പുതിയ തലമുറയ്ക്കായി ഐ.എന്‍.റ്റി.യു.സി ശക്തമായ നിലപാട് എടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.റ്റി മേഖല, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല, ഡയറക്ട് മാര്‍ക്കറ്റിംഗ്, ഗിഗ് വര്‍ക്കേഴ്സ്, ഹരിതകര്‍മ്മ സേന തുടങ്ങിയ മേഖലകളില്‍ യൂണിയനുകള്‍ ആരംഭിക്കുമെന്നും, യുവ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബൈജു,ഐ.എന്‍.റ്റി.യു.സി നേതാക്കളായ ബാബു ജോര്‍ജ്, പി.ഡി.ശ്രീനിവാസന്‍, അശോക് മാത്യൂസ്, അശോക് ചിങ്ങോലി, കെ.ആര്‍.രഞ്ജിത്, ജയകൃഷ്ണന്‍, അരുണ്‍ദേവ്, കണ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍, മുഹമ്മദ് ഹാഷിം,സിജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Alappuzha

അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പതിനഞ്ചുകാരനെ കാണാനില്ല

Published

on

ആലപ്പുഴ: കായംകുളത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് കുട്ടി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കുണ്ടാക്കിയാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് വിവരം.
കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Alappuzha

ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി

Published

on

ആലപ്പുഴ: ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. തുറവൂരിൽ മാത്രം ആഞ്ഞൂറിലധികം ആളുകൾക്കാണ് പണം നഷ്ടമായത്. എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ആദ്യം പാർട്ട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ സമീപിക്കും. പ്ലേ സ്റ്റോറിൽ നിന്ന് എഎസ്ഒ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. പിന്നീട് വിവിധ ആപ്പുകൾക്ക് ഉയർന്ന റേറ്റിംഗ് നൽകണം. ഒരു ടാസ്ക് പൂർത്തിയാക്കിയാൽ 38 രൂപ ലഭിക്കും. ദിവസം 760 രൂപ വരെ നേടാം. പക്ഷേ, ജോലി ലഭിക്കണമെങ്കിൽ 19,780 രൂപ നൽകണം. തുറവൂർ സ്വദേശിനിയായ ജെൻസി എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്ന് പറ്റിക്കപ്പെട്ടവർ പറയുന്നു. ആദ്യം പണം നൽകിയവർക്ക് ജോലിയും ചെറിയ രീതിയിൽ വരുമാനവും ലഭിച്ചു. ഇതോടെ കൂടുതൽ ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരിൽ നൂറോളം പേർ കുത്തിയതോട് പൊലീസിൽ പരാതി നൽകി.

Continue Reading

Featured