Kerala
കനത്ത മഴ തുടരുന്നു; 5 ജില്ലകളിൽ വെള്ളിയാഴ്ച സമ്പൂർണ അവധി
തിരുവനന്തപുരം: 5 ജില്ലകളിൽ വെള്ളിയാഴ്ച സമ്പൂർണ അവധി. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്. പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 7) അവധിയായിരിക്കുമെന്നും, മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഇതോടെ 5 ജില്ലകൾക്കാണ് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചത്. കോട്ടയം, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നതിനാൽ, എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ഇന്ന്നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
Kerala
തലശ്ശേരി കലാപം സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന് കെ എം ഷാജി
തലശ്ശേരി: തലശ്ശേരി കലാപം സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി.
പള്ളി പൊളിച്ചതിലെ പ്രതി പിണറായി വിജയന്റെ സഹോദരന്‍ കുമാരനാണെന്ന് കെ.എം ഷാജി പറഞ്ഞു. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പ്രസംഗം.
1972ല്‍ സി.പി.ഐ ഇറക്കിയ ഒരു ലഘുലേഖ പരാമര്‍ശിച്ചാണ് ഷാജി സി.പി.എമ്മിനെതിരെ രംഗത്ത് വന്നത്. ‘വിതയത്തില്‍ കമീഷന്‍ വിസ്തരിച്ച നാലാമത്തെ കക്ഷിയുടെ പേര് സി.പി.ഐ എന്നാണ്. സി.പി.ഐയ്ക്ക് പുറമെ എ.ഐ.വെ.എഫിനെയും വിസ്തരിച്ചു. സി.പി.എമ്മാണ് വര്‍ഗീയ കലാപമുണ്ടാക്കിയതെന്നാണ് ഇവര്‍ രണ്ടുപേരും മൊഴി നല്‍കിയിരിക്കുന്നത്. സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണ് തലശ്ശേരി കലാപം’-ഷാജി തുറന്നടിച്ചു.
തലശ്ശേരി കലാപത്തില്‍ 33 പള്ളികളാണ് തകര്‍ത്തത്. ആര്‍.എസ്.എസുകാരാണ് ചെയ്തതെന്നാണ് പറഞ്ഞത്. ഇതില്‍ 15 പള്ളികളുടെ കിലോമീറ്റര്‍ ദൂരത്ത് പോലും ഒരു ആര്‍.എസ്.എസുകാരനോ ജനസംഘുകാരനോയില്ല എന്നും വിതയത്തില്‍ കമീഷന്‍ പറയുന്നുണ്ടെന്നും ഷാജി പറഞ്ഞു.
‘പിണറായി പാറപ്പുറത്ത് ഒരു പള്ളിയുണ്ടായിരുന്നു. ഈ പള്ളി പൊളിക്കുന്നത് ഡിസംബര്‍ 30നാണ്. രാത്രിയായപ്പോള്‍ പള്ളി പൊളിക്കുന്നത് നിര്‍ത്തി. പിന്നീട് 31ന് പള്ളി പൂര്‍ണമായും പൊളിച്ചെന്ന് പറഞ്ഞത് വിതയത്തില്‍ കമീഷനാണ്. ആ പള്ളി പൊളിച്ചതില്‍ ഒരാളുടെ പേര് സഖാവ് കുമാരന്‍ എന്നാണ്. ഈ കുമാരന്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയായ സഖാവ് പിണറായി വിജയന്റെ മൂത്ത സഹോദരനാണ്. ഞാനിത് പരസ്യമായി പറഞ്ഞിട്ട് 72 മണിക്കൂറ് കഴിഞ്ഞു. ഞാനെന്തെങ്കിലും പറയുമ്പോള്‍ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി വരുമല്ലോ. എന്താണ് മിണ്ടാത്തത്. എത്ര വൃത്തികെട്ട രൂപത്തിലാണ് നുണക്കഥകള്‍ മെനയുന്നത്. എന്നിട്ട് പറയുന്നത് യു.കെ കുമാരന്‍ ശ?ഹീദായെന്നാണ്. കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആറില്‍ എവിടെയെങ്കിലും കുമാരന്റെ പേര് കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ. 31 ന് അവസാനിച്ച കലാപത്തില്‍ മൂന്നാം തിയതി കള്ളുഷാപ്പില്‍ മരിച്ചുകിടക്കുന്നവനെ ശഹീദാക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്’- കെ.എം ഷാജി പറഞ്ഞു
Kannur
യൂണിറ്റ് സെക്രട്ടറിക്ക് എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദ്ദനം
കണ്ണൂർ: യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹന് എസ്എഫ്‌ഐ ഏരിയാ നേതാക്കളുടെ മര്‍ദ്ദനം. പയ്യന്നൂര്‍ നെസ്റ്റ് കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ ഫണ്ടിൽ നിന്നും ഒരു ഭാഗം ഏരിയ കമ്മറ്റിയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണം.
Ernakulam
കൂത്താട്ടുകുളം നഗരസഭ വിഷയം: സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണെന്ന് അനൂപ് ജേക്കബ്
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു. പോലീസ് നോക്കി നിൽക്കുമ്പോഴാണ് സംഭവം നടന്നത്.
കാല് വെട്ടിമാറ്റുമെന്നു പറഞ്ഞ് കൊലവിളി നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി രതീശിന്റെ നേതൃത്വത്തിൽ കലാ രാജുവിനെ തട്ടികൊണ്ട് പോവുകയും മർദിക്കുകയും ചെയ്തു. ഒരു അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ശക്തിപോലും എൽഡിഎഫിനില്ലെയെന്നും അനൂപ് ചോദിച്ചു. ജനാധിപത്യത്തിനുണ്ടായ കളങ്കമാണിതെന്നും കേരളത്തിൽ ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login