Connect with us
48 birthday
top banner (1)

Idukki

കനത്തമഴ; ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം

Avatar

Published

on

ഇടുക്കി: ഇടുക്കിയിൽ രാത്രി യാത്രയ്ക്ക്
നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. മഴ ശക്തമായതോടെയാണ് രാത്രി യാത്ര നിരോധിച്ചത്. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

Advertisement
inner ad

Idukki

ആവർത്തിക്കുന്ന അഭ്യാസങ്ങൾ! കാറിന്റെ ഡോറിലിരുന്ന് വീണ്ടും സാഹസിക യാത്ര

Published

on

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിലാണ് നിയമം കാറ്റിൽപ്പറത്തി വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര! ഗ്യാപ് റോഡിൽ പെരിയ കനാൽ ഭാഗത്താണ് തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തിയ യുവാക്കൾ സാഹസിക പ്രകടനം നടത്തിയത്. ഇന്ന് രാവിലെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് നാട്ടുകാ‍ർ ചിത്രീകരിച്ചുതുടങ്ങിയതോടെ ഇവർ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡിൽ അഞ്ചാമത്തെ സംഭവമാണിത്. സാഹസിക പ്രകടനങ്ങൾക്കെതിരെ ഗ്യാപ് റോഡിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ഈ രീതിയിൽ അഭ്യാസ പ്രകടനം.

Advertisement
inner ad
Continue Reading

Idukki

കാന്തല്ലൂരിൽ കാട്ടാനശല്യം; വനം വകുപ്പ് ഉദ്യോഗസ്ഥരെ ജനം തടഞ്ഞു

Published

on

മറയൂർ: കാന്തല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടം രൂക്ഷം. തുടർന്ന് ഗ്രാമത്തിലും കൃഷിത്തോട്ടത്തിലും കയറി നാശം വരുത്തുന്നതിൽ പ്രതിഷേധിച്ചു വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ഒരു മാസമായി കാട്ടാനക്കൂട്ടങ്ങൾ കാന്തല്ലൂരിൽ വിവിധ പ്രദേശങ്ങളിൽ നാശം വരുത്തുകയാണ്. വനം വകുപ്പിന് പരാതിയിലൂടെയും ഫോണിലൂടെയും വിവരം അറിയിക്കുന്നുണ്ടെങ്കിലും കാട്ടാനയെ ഓടിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്നാണ് ഇന്നലെ പുത്തൂരിലെത്തിയ വനപാലകസംഘത്ത ജനം തടഞ്ഞത്.

Advertisement
inner ad

ശീതകാല പച്ചക്കറി കേന്ദ്രമായ പുത്തൂർ, പെരുമല, ഗുഹനാഥപുരം, കുളിച്ചവയൽ, കീഴാന്തൂർ മേഖലയിലാണ് കാട്ടാനകൾ കൂടുതലും നാശം വരുത്തുന്നത്. രണ്ടു മാസത്തിനു മുൻപ് കാട്ടാനകളെ ഓടിക്കാൻ നാട്ടുകാരും വനപാലകരും ശ്രമം നടത്തിയെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞില്ല. അടിയന്തരമായി കാട്ടാനക്കൂട്ടത്തെ വനത്തിനുള്ളിലേക്ക് മാറ്റി സംരക്ഷണം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.

Advertisement
inner ad
Continue Reading

Idukki

ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Published

on

കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷി നെ (40) കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണ് പോലീസുകാരൻ ജീവനൊടുക്കിയതെന്ന് പറയുന്നു.

കഴിഞ്ഞ് കുറച്ചുനാളുകളായി ഈ ഉദ്യോഗസ്ഥൻ മെഡിക്കൽ ലീവിലായിരുന്നു. വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ ഇയാളുടെ ഫോൺ ഓണാവുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്യുകയുമായിരുന്നു

Advertisement
inner ad

കുമളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശിൽപ.

Advertisement
inner ad
Continue Reading

Featured