സംസ്ഥാനത്ത് ഇ​ന്ന്​ കനത്ത മ‍​ഴ​യ്ക്ക് സാ​ധ്യ​ത; 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത ഇന്ന് കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ഒ​ഴി​കെ​യു​ള്ള പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് മു​ത​ൽ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൻറെ മു​ന്ന​റി​യി​പ്പ്.തു​ലാ​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ട​ക്ക്-​കി​ഴ​ക്ക​ൻ കാ​റ്റ് സ​ജീ​വ​മാ​കു​ന്ന​തി​നാ​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment