Connect with us
48 birthday
top banner (1)

Kerala

മഴ ശക്തം, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Avatar

Published

on

കൊച്ചി: സംസ്ഥാനത്ത് ഇടവപ്പാതി കനത്തി. തെക്കൻ ജില്ലകളിൽ കഴിഞ്ഞ രാതി ശക്തമായ മാഴയും കാറ്റുമുണ്ടായി. പലേടത്തും വ്യാപകമായ നഷ്ടങ്ങളുണ്ട്. കടൽക്ഷോഭവും ശക്തമാണ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ്.
കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം കെട്ടാങ്ങലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. ആളപായമില്ല. മുക്കത്ത് നിന്നും ഫയർഫോഴ്സെത്തി മരംമുറുച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ ആറ് വീടുകൾ പൂർണമായി തകർന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിർദേശം നൽകി. വ്യാഴാഴ്ച വരെ കടൽ പ്രക്ഷുബ്ധമാകും. അതിശക്തമായ മഴയും കാറ്റുമുണ്ടാകും. അപകട മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാന എമർജൻസി ഓപറേഷൻ സെന്റർ സന്ദർശിച്ചു. സാഹചര്യം കണക്കിലെടുത്ത്67 ട്രെയിനുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kollam

അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ 

Published

on

കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ്‌ ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത്‌ ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Thiruvananthapuram

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്

Published

on


തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാല്‍ രണ്ടുമാസം കൂടി സമയമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലന്‍സ് അന്വേഷണം. മാര്‍ച്ച് 25 ന് കേസ് വീണ്ടും പരി?ഗണിക്കും.

പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. കവടിയാറിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു.

Advertisement
inner ad

ആറുമാസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി. അജിത് കുമാറിന്റെ മൊഴികൂടെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കുമെന്ന് സൂചനകളായിരുന്നു മുമ്പ് പുറത്തുവന്നിരുന്നത്. പി.വി. അന്‍വറായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.

Advertisement
inner ad
Continue Reading

Wayanad

കടുവയുടെ ആക്രമമത്തില്‍ സ്ത്രീ മരിച്ച സംഭവം: മന്ത്രി ഒ ആര്‍ കേളുവിനെ തടഞ്ഞ് പ്രതിഷേധക്കാര്‍

Published

on


മാനന്തവാടി: കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുന്നിലാണ് പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ മൃതദേഹം അവിടെ എത്തിച്ചിരിക്കുകയാണ്.

മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിയെ നാട്ടുകാര്‍ സമ്മതിച്ചില്ല. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കൂടുവെച്ചോ മയക്കുവെടിവെച്ചോ കടുവയെ പിടിക്കലാണ് ആദ്യഘട്ടമെന്ന് മന്ത്രി പ്രതികരിച്ചത് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. കക്ഷി രാഷ്ട്രീയമില്ലാതെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

Advertisement
inner ad

അതേസമയം നരഭോജി കടുവയെ വെടിവെക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങിയെന്നാണ് വിവരം. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാന്‍ ഉത്തരവ് നല്‍കിയെന്നും വനംനകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുമെന്നും ധനസഹായം ഉള്‍പ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

Advertisement
inner ad
Continue Reading

Featured