കനത്തമഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കന്യാകുമാരി തീരത്തും ശ്രീലങ്കൻ തീരത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി.
ബംഗാൾ ഉൾക്കടലിൽ നാളെയും അറബിക്കടലിൽ മറ്റന്നാളും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ മദ്ധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്‌ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നതായി ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആന്റമാനിനടുത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെ ശക്തി പ്രാപിച്ച്‌ വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും.

Related posts

Leave a Comment