തുലാമഴ സർവകാല റെക്കോർഡ് കടന്നു

തിരുവനന്തപുരം: കേരളത്തിന്റെ സർവകാല റെക്കോർഡ് ഭേദിച്ച് തുലാമഴ തുടരുന്നു. ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത്  833.8 മില്ലീമീറ്റർ മഴയാണ്. 2010ൽ ലഭിച്ച  822.9 മില്ലീമീറ്റർ മഴയാണ് ഇതുവരെയുള്ള റെക്കോർഡ്. 92 ദിവസം പൂർത്തിയാക്കി ഡിസംബർ 31ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുലാമഴയാണ് 45 ദിവസത്തിനുള്ളിൽ കേരളത്തിൽ തിമിർത്തു പെയ്തത്.
121 വർഷത്തെ കണക്കു പ്രകാരം തുലാവർഷ മഴ 800 മില്ലീമീറ്ററിൽ കൂടുതൽ ലഭിച്ചത് ഇതിനു മുമ്പ് രണ്ടു  തവണ മാത്രമാണ്. അത് 2010 (822.9 മില്ലീമീറ്റർ),1977 (809.1 മില്ലീമീറ്റർ) എന്നിങ്ങനെയായിരുന്നു. തുലാമഴ മറ്റു രണ്ട് റെക്കോർഡുകളും ഈ വർഷം ഭേദിച്ചിരുന്നു.  2021 ജനുവരി, ഒക്ടോബർ മാസങ്ങളിലെ മഴക്കണക്കിലാണത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം നവംബർ 18ന് തമിഴ്നാട്, ആന്ധ്രാ തീരത്തു പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നവംബർ 17ന് അറബിക്കടലിൽ  മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ട്. അത് കേരളത്തിൽ വ്യാപക മഴയുണ്ടാക്കുമോയെന്ന് ഇതുവരെ പ്രവചിക്കപ്പെട്ടിട്ടില്ല.

Related posts

Leave a Comment