Connect with us
48 birthday
top banner (1)

Alappuzha

കൃഷ്ണപുരം മാലിന്യ ​ഗോഡൗണിൽ വൻ അ​ഗ്നിബാധ

Avatar

Published

on

കായംകുളം: കൃഷ്ണപുരം പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റിനു തീ പിടിച്ചു. ഹരിത കർമ്മ സേന പ്ലാസ്റ്റിക് ശേഖരിച്ച് വൻതോതിൽ സൂക്ഷിച്ച ഗോഡൗണാണിലാണ് ഇന്നു പുലർച്ചെ തീ പടർന്നത്. കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിൽ നിന്നും എത്തിയ അഗ്നിശമന സേന യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. വൻതോതിൽ തീയും പുകയും ഉയർന്നതോടെ സമീപത്തെ രണ്ടു വീടുകളിൽ നിന്ന് താമസക്കാരെ മാറ്റി. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേന എത്താൻ വൈകിയതാണ് തീ ആളിപ്പടരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

യാത്രാബോട്ടിൽനിന്ന്​ മധ്യവയസ്ക കായലിൽ ചാടി; ജീവനക്കാർ രക്ഷിച്ചു

Published

on


ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ യാത്രാബോട്ടിൽനിന്ന്​ യാത്രക്കാരിയായ മധ്യവയസ്ക കായലിൽ ചാടി. ​ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. ആലപ്പുഴയിൽനിന്ന്​ കുപ്പുപ്പുറം ഭാഗത്തേക്ക്​ പോയ യാത്രബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട്​ സ്വദേശിനി സുധർമ്മയാണ്​ (55) ചാടിയത്​.

തിങ്കളാഴ്ച രാവിലെ 10.30നാണ്​ സംഭവം. രാവിലെ 9.50ന്​ ആലപ്പുഴ ജെട്ടിയിൽനിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിലാണ്​ സംഭവം. ബോട്ട്​ പുന്നമട ലേക്ക്​ പാലസിന്​ സമീപമെത്തിയപ്പോൾ സുധർമ്മ കായയിലേക്ക്​ ചാടുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭ​യന്നെങ്കിലും ബോട്ടിലെ ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ്​ ജീവൻ തിരിച്ചുകിട്ടിയത്​. പിന്നാലെ കായലിലേക്ക്​ ചാടിയ രണ്ട്​ ജീവനക്കാരാണ്​ രക്ഷിച്ചത്​. ഇവരുടെ രണ്ട്​ ഫോണുകളും വെള്ളത്തിൽപ്പോയി. ബോട്ടുമാർഗം കരക്കെത്തിച്ച ഇവരെ ചികിത്സക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Alappuzha

ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി അബ്ദുൽ ഹാദി ഹസൻ

Published

on

ആലപ്പുഴ: ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി അബ്ദുൽ ഹാദി ഹസനെ തെരഞ്ഞെടുത്തു. ചന്തിരൂർ സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പിലാണ് തെരത്തെ ടുത്തത്. സംസ്ഥാന ജവഹർ ബാൽ മഞ്ച്  ചെയർമാൻ ആനന്ദ് കണ്ണശ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി. സാബു അധ്യക്ഷത വഹിച്ചു.ജെബിഎം സംസ്ഥാന കോർഡിനേറ്റർ സാബു മാത്യു, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.ഉമേശൻ എന്നിവർ പ്രസംഗിച്ചു.

Continue Reading

Alappuzha

പാചക വാതക ടാങ്കര്‍ നിയന്ത്രണം തെറ്റി മറിഞ്ഞു

Published

on


കായംകുളം/ആലപ്പുഴ: ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കര്‍ നിയന്ത്രണം തെറ്റി മറിഞ്ഞത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നിലവില്‍ ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്നു. 18 ടണ്‍ വാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. ദേശീയപാതയില്‍ നിന്നും വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ രാജശേഖരന്‍ പറയുന്നു. ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്.

Advertisement
inner ad

കായംകുളത്തുനിന്നും അഗ്‌നിരക്ഷാ സേനായുടെ രണ്ട് യൂണിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്ത് എത്തിയിട്ടുണ്ട്. പാരിപ്പള്ളി ഐ.ഒ.സിയില്‍ വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

Advertisement
inner ad
Continue Reading

Featured