Connect with us
48 birthday
top banner (1)

Kerala

വെട്ടൂരിൽ ശക്‌തമായ കാറ്റിൽ കനത്ത നാശനഷ്ടം

Avatar

Published

on

വെട്ടൂർ: മേഖലയിൽ കനത്ത നാശനഷ്ടം വിതച്ച് കൊടുങ്കാറ്റു. വെറും മൂന്നു മിനിറ്റ് സമയത്തിൽ തീരമേഖലയിൽ മാത്രം വീശിയ ശക്തമായ കാറ്റിൽ ഫിഷർമെൻ കോളനി, ചാലക്കര, ഊറ്റുകുഴി ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. വീടുകൾക്ക് കേടുപാട് സംഭവിച്ചതിനു പുറമേ കെഎസ്ഇബിയുടെ നിരവധി വൈദ്യുതത്തൂണുകളും ഒ‌ടിഞ്ഞു വീണു.

Advertisement
inner ad

പ്രദേശത്തെ വൈദ്യുതി മുടക്കം ഇന്നലെ വൈകിട്ടോടെയാണ് പൂർണമായി പരിഹരിക്കാനായത്. ഏകദേശം 45 ഇടങ്ങളിലായി 28 തൂണുകൾ തകർന്ന് കെഎസ്ഇബിക്ക് 1. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. നഷ്ടപരിഹാരത്തിനു ഇതുവരെ 44 ഓളം അപേക്ഷകൾ ലഭിച്ചെന്നും പരിശോധിച്ചു വരികയാണെന്നു വില്ലേജ് അധികൃതർ അറിയിച്ചു.

Advertisement
inner ad

Kerala

സിപിഎം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം: കേസെടുത്ത് പൊലീസ്

Published

on

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്.

Advertisement
inner ad

വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്.ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ഇതിന് പിന്നാല അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.

Advertisement
inner ad

Advertisement
inner ad
Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Kerala

സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി

Published

on

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.

അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading

Featured