Kerala
സുപ്രീം കോടതി വിധി ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടി
തിരുവനന്തപുരം: നാലേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും ചവിട്ടി പുറത്താക്കാൻ ശ്രമിച്ച ഭരണകൂടത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധിക്ക് വ്യക്തിപരമായി കിട്ടിയ ആശ്വാസം എന്നതിലുപരി രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകർന്ന് തരിപ്പണമായിട്ടില്ലെന്നും സുപ്രീം കോടതിയെങ്കിലും ഉണ്ടെന്നുമുള്ള സന്ദേശമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാക്കളെല്ലാം പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിവരയിടുന്നതാണ് സുപ്രീം കോടതി പരാമർശങ്ങൾ. രണ്ട് വർഷമെന്ന പരമാവധി ശിക്ഷ എന്തുകൊണ്ട് വിധിച്ചെന്ന ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചത്. പാർലമെന്റിൽ നിന്നും രാഹുലിനെ അയോഗ്യനാക്കുന്നതിന് വേണ്ടിയാണ് രണ്ട് വർഷത്തെ പരമാവധി ശിക്ഷ നൽകിയത്. അദാനിയും മോദിയും തമ്മിലുള്ള അവിഹിത സാമ്പത്തിക ബന്ധത്തിന്റെ കഥകൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി ചോദിച്ചെന്നതാണ് രാഹുൽ ഗാന്ധിക്കെതിരായ കുറ്റം. ഈ ചോദ്യം ചോദിച്ചതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിന്റെ ഗതിയാകെ മാറിമറിഞ്ഞത്. മോദിയോടുള്ള ചോദ്യത്തിന് പിന്നാലെ പരാതിക്കാരൻ തന്നെ സ്റ്റേ നീക്കാൻ കോടതിയെ സമീപിച്ചും വിചാരണ കോടതി ജഡ്ജിയെ മാറ്റി മറ്റൊരാളെ നിയമിച്ചും ചടുലമായ നീക്കത്തിലൂടെ കോടതി നടപടികൾ വേഗത്തിലാക്കിയുമാണ് രാഹുൽ ഗാന്ധിയെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചത്.
ക്രിമിനൽ ശിക്ഷാ നടപടി ക്രമത്തിന്റെ ബാലപാഠങ്ങൾ അറിയുന്നവരെ പോലും വിസ്മയിപ്പിക്കുന്നതായിരുന്നു അപ്പീൽ കോടതിയുടെയും ഹൈക്കോടതിയുടെയും വിധി. രണ്ടു കൊല്ലത്തെ പരമാവധി ശിക്ഷ കൊടുത്തത് എന്തുകൊണ്ടാണ് അപ്പലേറ്റ് കോടതികൾ കാണാതെ പോയതെന്നും സുപ്രീം കോടതി ചോദിച്ചിട്ടുണ്ട്. സവർക്കറുടെ കൊച്ചുമകൻ കേസ് നൽകിയെന്ന വിചിത്രമായ പരാമർശവും ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുണ്ടായി. ആര് കേസ് നൽകിയാലും നിയമത്തിന് മുന്നിൽ എന്ത് പ്രസക്തിയാണുള്ളത്? സംഘപരിവാർ ഉപയോഗിക്കുന്ന വീർ സവർക്കറെന്ന വാക്ക് പോലും ഗുജറാത്ത് ഹൈക്കോടതി ഉപയോഗിച്ചു. രാഹുലിനെതിരെ മറ്റ് കേസുകളുള്ളതിനാൽ സ്‌റ്റേ അനുവദിക്കാനികില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച് പുറത്താക്കി പാർലമെന്റിൽ എത്തിക്കാതിരിക്കുകയെന്നതായിരുന്നു ഭരണകൂട ഗൂഡാലോചന.
ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നാലും എത്ര അയോഗ്യത കൽപിച്ചാലും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. നീതി ന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ സുപ്രീം കോടതി ഉത്തരവ് സഹായകമാകും. നീതിബോധത്തോടെ ഉന്നത നീതിപീഠം തീരുമാനം എടുത്തെന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസകരമാണ്. നരേന്ദ്ര മോദിയുടെയും ഫാസിസത്തിന്റെയും മുഖത്ത് നോക്കി കോൺഗ്രസ് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. രാജ്യത്തെ ഭിന്നിപ്പിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുമ്പോൾ ഒന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്.
പ്രധാനമന്ത്രി പോലും തിരിഞ്ഞു നോക്കാത്ത മണിപ്പൂരിൽ വെടിയൊച്ചകൾ മുഴങ്ങുന്ന തെരുവുകളിലൂടെ നടന്നു ചെന്ന് ജനങ്ങളെ ചേർത്ത് പിടിച്ച നേതാവാണ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജനങ്ങളുടെയെല്ലാം പ്രതീക്ഷയാണ് അദ്ദേഹം. ഭരണകൂടം ഭയപ്പെടുന്ന നേതാവായി രാഹുൽ മാറിയിരിക്കുകയാണ്. ഇന്ത്യ എന്ന മഹാസഖ്യത്തിന്റെ ഊർജ്ജവും നേതാവും രാഹുൽ ഗാന്ധി തന്നെയാണെന്നും സതീശൻ പറഞ്ഞു.
Kerala
പാലക്കാട് ആർടിഒ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ് നടത്തി വിജിലൻസ്
അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി പിടികൂടിയത് 1.77 ലക്ഷം രൂപ
പാലക്കാട്: പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും റെയ്ഡ് നടത്തി വിജിലൻസ്. അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്.വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ 10-ാം തീയതി രാത്രി 11 മണി മുതലാണ് വിജിലൻസ് റെയ്ഡ് നടത്തി തുടങ്ങിയത്. തുടർന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകള്‍ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന.
Kerala
മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
സന്നിധാനം: ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവര്‍ ശക്തമായ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ സുരക്ഷ, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ നിലക്കലില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5.30വരെ പമ്ബയില്‍ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.
ശബരിമലയിലുള്ള തീർഥാടകര്‍ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുറക്കായിരിക്കും പമ്ബയില്‍ നിന്ന് ആളുകളെ കടത്തിവിടുക. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ടയില്‍ പാര്‍സല്‍ വാഹനം കാറുമായി കൂട്ടിയിടിച്ചു, കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്
പത്തനംതിട്ട:പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured19 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login