Connect with us
48 birthday
top banner (1)

News

ഉമ്മന്‍ചാണ്ടിയെ മരണശേഷവും ജനകൂട്ടം അനുഗമിക്കുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് കഴിഞ്ഞ രണ്ടു പകലും ഒരു രാത്രിയും നാം കണ്ടത്; കെപിസിസിയുടെ ഹൃദയം നിറഞ്ഞ നന്ദി

Avatar

Published

on

തിരുവനന്തപുരം: ജനകൂട്ടത്തിന് നടുവില്‍ ജീവിച്ച ഉമ്മന്‍ചാണ്ടിയെ മരണശേഷവും ജനകൂട്ടം അനുഗമിക്കുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് കഴിഞ്ഞ രണ്ടു പകലും ഒരു രാത്രിയും നാം കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിലാപയാത്രയിലെ ഓരോ ദൃശ്യവും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് എത്രയേറെ പ്രിയപ്പെട്ടവനായിരുന്നതിന്റെ നേര്‍സാക്ഷ്യപ്പെടുത്തലായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി ക്ഷമയോടെ മണിക്കൂറോളം ഉമ്മന്‍ചാണ്ടിയെ ഒരുനോക്ക് അവസാനമായി കാണാന്‍ വഴിവക്കത്ത് കാത്തിരുന്നവര്‍ ലക്ഷങ്ങളാണ്. പുതുപ്പള്ളി ജനസാഗരമായി മാറി. തന്നെ കാണാനെത്തുന്ന അവസാനത്തെയാളെയും കണ്ടുമടങ്ങുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ശൈലി. എന്നാല്‍ അസാമാന്യ ജനത്തിരക്കു കാരണം ഉമ്മന്‍ ചാണ്ടിയെ ഒരു നോക്കുകാണാന്‍ കഴിയാതെ പോയവരുമുണ്ട്.

അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയം പുതുപ്പള്ളിവരെയുള്ള 158 കി.മീ താണ്ടാന്‍ രണ്ടുപകലും ഒരു രാത്രിയും വേണ്ടിവന്നു. ഇത്തരമൊരു വിടവാങ്ങല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇതൊരു ചരിത്ര സംഭവമാണ്. ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ വിലാപയാത്രയിലും സംസ്‌കാരചടങ്ങുകളിലും നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാവരോടും കെപിസിസിയുടെ അഗാധമായ നന്ദിയും സ്നേഹവും അറിയിക്കുന്നു. അദ്ദേഹം നമ്മേ വിട്ടുപിരിഞ്ഞെങ്കിലും ഓര്‍മ്മകള്‍ക്ക് മരണമില്ല.

Advertisement
inner ad

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനു നല്കിയ സംഭാവനകള്‍ നന്ദിയോടെ അനുസ്മരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുകൂടി പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമായ സംഘടനയാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായും എഐസിസി ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമായും പാര്‍ട്ടിയെ ജനകീയമാക്കി.

യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്നണിയെ ശക്തവും കെട്ടുറപ്പുള്ളതുമാക്കി. രണ്ടുവണ മുഖ്യമന്ത്രിയായും ആഭ്യന്തരം,ധനകാര്യം,തൊഴില്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തും സംസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്കി. പാവപ്പെട്ടവരേയും ദരിദ്രരേയും ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. അതേസമയം, ഒരു ക്രാന്തദര്‍ശിയെപ്പോലെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് കുതിപ്പേകാന്‍ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം തുടങ്ങിയ വന്‍കിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി.

Advertisement
inner ad

4 തവണയായി അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി 11.50 ലക്ഷം പേരുടെ കണ്ണീരൊപ്പി ചരിത്രത്തില്‍ ഇടംപിടിച്ചു. ഐക്യരാഷ്ട്രസംഘടന പൊതുജനസേവനത്തിനുള്ള അവാര്‍ഡ് നല്കി ഉമ്മന്‍ ചാണ്ടിയ ആദരിച്ചു. രാജ്യത്ത് ഈ അവാര്‍ഡിനര്‍ഹനായ ഏക മുഖ്യമന്ത്രിയാണ് ഇദ്ദേഹം.
കക്ഷിരാഷ്ട്രീയ ഭേദമന്യ വലിപ്പ ചെറുപ്പവ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്ത നേതാവാണ് ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വ്യക്തിത്വത്തിന് ഉടമയായ ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു നേതാവിനെ സമൂഹത്തിന് സംഭാവന ചെയ്തതില്‍ കോണ്‍ഗ്രസിന് അഭിമാനമുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പകരക്കാരന്‍ ഉമ്മന്‍ചാണ്ടി മാത്രം. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദിയെന്നും കെ സുധാകരൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Advertisement
inner ad

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured