Kerala
നിയമം നോക്കിക്കുത്തുമ്പോൾ, ആരോഗ്യ പ്രവർത്തകർ മരിച്ചു വീഴും
ഈ മാസം പത്തിന് കൊട്ടാരക്കരയിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട യുവ ഡോക്റ്റർ വന്ദന ദാസിനെക്കുറിച്ചല്ല ഈ കുറിപ്പ്. വരുംകാലങ്ങളിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കേണ്ടിയിരുന്ന സമർഥയായ ഈ ലേഡി ഡോക്റ്റർ കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചും അതിലേക്കു നയിച്ച സംവിധാനങ്ങളെക്കുറിച്ചും ഓർമിപ്പിക്കാനാണ്. വീഴ്ച സംഭവിച്ചത് സംവിധാനത്തിനാണെന്ന കേരള ഹൈക്കോടതിയുടെ പരമർശമാണ് ശ്രദ്ധേയം.
അക്രമാസക്തനായ ഒരു പ്രതിയെ കീഴ്പ്പെടുത്തുന്നതിനു പൊലീസിനു സംവിധാനങ്ങളില്ലേ എന്നും കോടതി ചോദിച്ചു. ഒരുപടി കൂടി കടന്ന് പൊലീസിന്റെ കൈയിൽ തോക്കില്ലായിരുന്നോ എന്നു കൂടി ചോദിക്കേണ്ടി വന്നു കോടതിക്ക്. പക്ഷേ, പൊലീസിനു മറുപടി ഇല്ലായിരുന്നു.
തോക്ക് പോയിട്ട് ഒരു നഖം വെട്ടി പോലും സധാരണ കൊണ്ടു നടക്കാറില്ല നമ്മുടെ പൊലീസ്. എങ്കിലും ഒരാഴ്ചയ്ക്കുളളിൽ ആശുപത്രികളിലെ സുരക്ഷയ്ക്കുള്ള പ്രൊട്ടോക്കോൾ തയാറാക്കുമെന്ന് പോലീസ് മേധാവി അനിൽ കാന്ത് കോടതിക്ക് ഉറപ്പ് നൽകി. ഡോ. വന്ദനയ്ക്ക് നീതി ലഭിക്കാൻ വേണ്ടിയാകണം പൊലീസിന്റെ അന്വേഷണം എന്ന്ഉപദേശിച്ച കോടതി, പൊലീസ് ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് കുറ്റപ്പെടുത്തുന്നതെന്നും വ്യക്തമാക്കി.
എല്ലാം അവിടെ തീർന്നു. ഇനിയെല്ലാം മുറപോലെ നടക്കും. ഡോക്റ്റർമാർ ഇനിയും ആക്രമിക്കപ്പെടാം. വധിക്കപ്പെടുക തന്നെ ചെയ്തേക്കാം. ഡോ. വന്ദനയുടെ സഹപ്രവർത്തകർ പറഞ്ഞതു പോലെ പ്രതികൾ ജെയിലുകളിൽ മട്ടണും ചിക്കനും ചില്ലി ബീഫും നെയ്ച്ചൂരയും ബിരിയാണിച്ചോറുമൊക്കെ ഉണ്ടു കൊഴുത്ത് തടിച്ചു രാജകീയമായി ജീവിക്കും. വന്ദനയെപ്പോലുള്ളവരുടെ മാതാപിതാക്കൾ ശിഷ്ടകാലം തോരാക്കണ്ണീരിൽ മുങ്ങി സ്ഥലകാല ബോധമില്ലാതെ മരിച്ചു ജീവിക്കും.
വന്ദനയ്ക്കോ അവളുടെ മാതാപിതാക്കൾക്കോ ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു, ഇപ്പോഴത്തെ ഇടതു സർക്കാർ അല്പം മനസു വച്ചിരുന്നെങ്കിൽ. ആശുപത്രികൾക്കും ഡോക്റ്റർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുന്ന ഒരു നിയമ നിർമാണം നടത്തിയിരുന്നു, മുൻ ഉമ്മൻ ചാണ്ടി സർക്കാർ. ആശുപത്രികളും ആരോഗ്യ വകുപ്പ് ജീവനക്കാരും ആക്രമിക്കപ്പെടുമ്പോൾ, കുറ്റവാളികൾക്കെതിരേ കർശന ശിക്ഷ നടപ്പാക്കുന്ന നിയമത്തിന് 2009ൽ അന്നത്തെ യുഡിഎഫ് സർക്കാർ ഒരു ഓർഡിനൻസ് ഇറക്കി. 2012ൽ അതു ബില്ലായി സഭയിൽ അവതരിപ്പിച്ചു പാസാക്കുകയും ചെയ്തു. ആശുപത്രികൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രതികളിൽ നിന്നു നഷ്ടപരിഹാരം വസൂലാക്കാനുള്ള നിയമം വ്യവസ്ഥ ചെയ്തു.
ഡോക്റ്റർമാരടക്കമുള്ള ജീവനക്കാർ ആക്രമിക്കപ്പെട്ടാൽ കുറ്റക്കാർക്ക് ജാമ്യം നിഷേധിച്ചു ജയിലിൽ അടയ്ക്കാനും അതിൽ വകുപ്പുണ്ടായിരുന്നു. തലശേിയിലും കണ്ണൂരിലുമടക്കമുള്ള രാഷ്‌ട്രീയ സംഘർഷങ്ങളെ തുടർന്നായിരുന്നു നടപടി. ഇത്തരം സംഭവങ്ങളിൽ വാദി സ്ഥാനത്തും പ്രതിസ്ഥാനത്തും സിപിഎം ആണ് പ്രധാന കക്ഷിയെന്നു വന്നതോടെ നിയമം നടപ്പാക്കാൻ പിന്നാലെ വന്ന ഇടതു സർക്കാരുകൾ തയാറായില്ല. ആശുപത്രി സംരക്ഷണ നിയമം പാസായി 10 വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തൊരിടത്തും ഇതു വരെ ഈ നിയമം നടപ്പാക്കിയിട്ടില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന കൊല്ലപ്പെട്ട് അഞ്ചു ദിവസമായിട്ടും ഈ നിയമത്തെക്കുറിച്ച് പൊലീസ് ആലോചിച്ചിട്ടുപോലുമില്ല.
ആശുപത്രികളിലെ അക്രമം പൊലീസിന് വെറും അടിപിടി കേസുകൾ മാത്രമാണ്. ഇത്തരം അക്രമങ്ങളിൽ ശരിയായ എഫ്ഐആർ തയാറക്കുന്നതിനു പോലും പൊലീസ് വിമുഖത കാണിക്കുന്നു. ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിൽ ഗുരുതര പിഴവ് സംഭവിച്ചു. സംഭവം നടന്നത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് രാവിലെ 8.15നാണെന്നാണ് എഫ് ഐ ആറിൽ ഉള്ളത്. 8.30 ന് വന്ദനയുടെ മരണം സംഭവിച്ചിട്ടും 9.39 ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കൊലപാതക ശ്രമം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഐപിസി 302, 304 വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഡോക്ടറെയാണ് ആദ്യം കുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. കൂടെയുണ്ടായിരുന്ന ഡോക്ടറുടെ മൊഴിയനുസരിച്ചാണ് ഇത് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പൊലീസിനെതിരേ ശക്തമായ പ്രതിഷേധമുയർന്നപ്പോഴാണ് എഫ്ഐആർ തിരുത്താൻ അവർ തയാറായത്. 2012ലെ നിയമം കർശനമായി നടപ്പാക്കിയിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു.
ഈ നിയമം കർശനമായി നടപ്പാക്കണമെന്ന് കഴിഞ്ഞ എട്ട വർഷമായി ഐഎംഎ, കെജിഎംഒയു, മെഡിക്കൽ കോളെജ് സ്റ്റാഫ് ജീവനക്കാർ തുടങ്ങിയവർ ആവശ്യപ്പെടുന്നതാണ്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് ചില നിർദേശങ്ങൾ പൊലീസിനു നൽകിയെങ്കിലും പിന്നീടത് നിശബ്ദമാക്കപ്പെട്ടു. ഓരോ ആക്രമണം നടക്കുമ്പോഴും നിയമം കർക്കശമാക്കുമെന്ന ഉറപ്പല്ലാതെ നിയമഭേദഗതിയുടെ പ്രയോജനം ആരോഗ്യ വകുപ്പ് അധികൃതർക്കു ലഭിക്കുന്നില്ല. മാവേലക്കരയിൽ ഒരു ഡോക്റ്റർ മാരകമായി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, കഴിഞ്ഞ ഡിസംബറിൽ ഡോക്റ്റർമാരുടെ സംഘടനാ നേതാക്കൾ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി.
ഇതു സംന്ധിച്ച നിയമവശങ്ങൾ പരിശോധിക്കുകയാണെന്നായിരുന്നു അന്നു മന്ത്രിയുടെ മറുപടി. തുടർന്ന് ഡോക്റ്റർമാർ തന്നെ മുൻകൈ എടുത്ത് ആരോഗ്യ- നിയമ വകുപ്പ് ഉദ്യോസ്ഥന്മാരുമായി ചർച്ച നടത്തി, നിയമവശങ്ങളെ കുറിച്ച് ബോധവൽക്കരിച്ചിരുന്നു. കഴിഞ്ഞ മാർച്ച 16ന് ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് നിയമഭേദഗതിക്കു തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട് എന്ന് ഒഴുക്കൻ മറുപടി പറഞ്ഞതല്ലാതെ, ഈ നിമിഷം വരെ യാതൊന്നും ചെയ്തില്ല. ഇനിയും നൂറ് വന്ദനമാർ കൊല്ലപ്പെട്ടാലും തത്വത്തിൽ തീരുമാനിക്കുമെന്നല്ലാതെ പ്രയോഗത്തിൽ വരുത്തില്ല ഈ നിയമഭേദഗതി.
Health
ഡോ. മിധുൻ എം ന് പുരസ്ക്കാരം
തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പുഷ്പഗിരി മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസിസ്റ്റൻറ്റ് പ്രഫസ്സർ ഡോ. മിഥുൻ. എം. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ രജത ജൂബിലി സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ഡോ. ഡേവിസ് പോൾ പുരസ്ക്കാരം സമ്മാനിച്ചു.
Featured
ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.
വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.
Kerala
സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്
-
Featured2 months ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login