Health
വൈകിയാണോ ഉറക്കം…?; എട്ടിന്റെ പണി ഉറപ്പ്
കൃത്യമായ ഉറക്കം ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. നാഡീകോശങ്ങളുടെ ആശയവിനിമയം ഉള്‍പ്പെടെ തലച്ചോറിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഉറക്കം അത്യാവശ്യമാണ്. ഹൃദയം, ശ്വാസകോശം, രക്തചംക്രണ വ്യവസ്ഥ, കോശങ്ങളുടെ വളര്‍ച്ച എന്നിവയ്‌ക്കെല്ലാം ഉറക്കം കൂടിയേതീരൂ. ജോലിത്തിരക്കുകളും പഠനാവശ്യങ്ങളുമായി ഉറക്കത്തിന്‌റെ അളവ് പരിമിതപ്പെടുത്തുന്നവര്‍ മുതല്‍ എത്ര വിചാരിച്ചാലും ഉറക്കം ഫലപ്രദമായി കിട്ടാത്തവര്‍വരെ ഉറക്കമില്ലായ്മ ഗ്രൂപ്പില്‍ പെടുന്നുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണത്തിനും വ്യായാമത്തിനുമൊപ്പം ആവശ്യത്തിനുള്ള ഉറക്കവും ഉണ്ടായിരിക്കണം. എന്നാല്‍ പലരും ഉറക്കത്തിന് പരിഗണന നല്‍കുന്നില്ലെന്നതാണ് വസ്തുത. നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍ നിര്‍ദേശിക്കുന്നത് 18 മുതല്‍ 64 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍വരെ ഉറക്കമാണ്. എന്നാല്‍ ഇപ്പോള്‍ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ആറ് മുതല്‍ ആറര മണിക്കൂര്‍വരെയുള്ള ഉറക്കസമയമാണ്. ഇതിനെ മെച്ചപ്പെട്ട ഉറക്കം എന്നു വിശേഷിപ്പിച്ചാലും വിരല്‍ചൂണ്ടുന്നത് ഉറക്കമില്ലായ്മയിലേക്കാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുഞ്ഞുങ്ങളില്‍ പ്രായം അനുസരിച്ച് ഈ അളവ് കൂടും. സ്ഥിരമായി അഞ്ചോ അതില്‍ കുറവോ മണിക്കൂര്‍ ഉറങ്ങുന്നത് ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് ലണ്ടനിലെ യൂണവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. നിരന്തരമായ ഉറക്കമില്ലായ്മ ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കയിലെ പെന്‍സില്‍വേനിയ സ്റ്റേറ്റ് സര്‍വകലാശാല നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. രാത്രിയില്‍ ഉറക്കം കുറവുള്ളവരില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടുതലായിരിക്കും. ഇതാണ് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ഉറക്കമില്ലായ്മ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇതാകട്ടെ ചയാപചയത്തെ ബാധിച്ച് അണുബാധയിലേക്ക് നയിക്കും. അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഈ അസന്തുലിതാവസ്ഥ കാരണമാകുന്നുണ്ട്.ഒരാള്‍ ഉറങ്ങുമ്പോള്‍ അയാളുടെ ശരീരത്തോടൊപ്പം മനസും പൂര്‍ണമായി വിശ്രമിക്കുകയാണ്. എന്നാല്‍ ആവശ്യത്തിന് ഉറങ്ങാന്‍ സാധിക്കാതിരിക്കുമ്പോള്‍ അത് ശരീരത്തിന്റെയും മനസിന്‌റെയും ആരോഗ്യനിലയെ തകരാറിലാക്കുകയും ജീവിതനിലവാരത്തെ ബാധിക്കുകയും ചെയ്യും.
ഉറക്കക്കുറവ് ഒരു വ്യക്തിയുടെ തലച്ചോറിനെ ക്ഷീണിപ്പിക്കുകയും മന്ദതയിലാക്കുകയും ചെയ്യും. ഇത് ഓര്‍മശക്തിയെ ബാധിക്കാം. പെട്ടെന്ന് ദേഷ്യം വരുന്നതും ഉറക്കമില്ലായ്മയുടെ ഫലമാണ്. എല്ലാ ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് നിർദേശിക്കാനുള്ള കാരണങ്ങളും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉറക്കത്തിനിടെ ശാരീരികപ്രവർത്തനങ്ങൾ സ്വയം നവീകരിക്കപ്പെടുന്നു. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കപ്പെടുന്നത് ഉറക്കത്തിനിടെയാണ്. ഈ പ്രവർത്തനങ്ങൾ തടസപ്പെടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും. ഉറക്കം ആറ് മണിക്കൂറിൽ താഴെയായാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. സ്ഥിരമായി അനുഭവപ്പെടുന്ന ഉറക്കമില്ലായ്മ, ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കാൻ ഇടയാക്കും. ഇത് രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഒരു മനുഷ്യൻ ഉറങ്ങുന്ന സമയം ഹൃദയം കൂടുതൽ നന്നായിരിക്കും. കാരണം ഉറക്കത്തിനിടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുന്നു. കൂടാതെ ശ്വാസോച്ഛാസം സ്ഥിരത കൈവരിക്കുകയും ചെയ്യും. ഇത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും വിശ്രമിക്കാനും സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Featured
പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്
പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Health
സ്‌ട്രോക്കിനുള്ള സാധ്യത തിരിച്ചറിയാം നേത്ര പരിശോധനയിലൂടെ
നേത്രപരിശോധനയിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുമെന്ന് പുതിയ പഠനം. യു.കെ. ബയോബാങ്ക് പഠനത്തില്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ള 45,161 പേരുടെ വിവരങ്ങളാണ് ശേഖരിച്ച് പഠനവിധേയമാക്കിയത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും പരിശോധിക്കുന്നത് ഫലപ്രദമായി സ്‌ട്രോക്ക് അപകടസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
12.5 വര്‍ഷത്തെ നിരീക്ഷണ കാലയളവില്‍ 749 പേര്‍ക്ക് സ്‌ട്രോക്കുണ്ടായി. ഇതില്‍ പ്രായമേറിയവരും പുകവലിക്കുന്നവരും പ്രമേഹം, രക്തസമ്മര്‍ദ്ദം ഉളളവരും പുരുഷന്മാരുമാണ് ഉള്‍പ്പെട്ടത്. ഹാർട്ട് ജേണലിലൂടെ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് പുതിയ സാധ്യത പുറത്തുവരുന്നത്. അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും പരിഹരിക്കുന്നതിനുമായി ഇത്തരം സ്കാനുകൾ പതിവായി നടത്തുന്ന ആരോഗ്യ പരിശോധനകളിൽ ഉൾപ്പെടുത്താം.
Health
പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു
ചെന്നൈ: പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ചികിത്സ തുടരുന്നു. ശൈത്യകാലത്ത് സാധാരണ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസിനെ (എച്ച്എംപിവി) ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login