Health
ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയവും ടിഎംഎയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉസ്ബക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയവും തഷ്‌കന്റ് മെഡിക്കല്‍ അക്കാദമിയും സെമിനാര്‍ സംഘടിപ്പിച്ചു. ലോകോത്തര അംഗീകാരമുള്ള തഷ്‌കന്റ് മെഡിക്കല്‍ അക്കാദമിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സെമിനാര്‍ നടത്തിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും എല്ലാവിധത്തിലുമുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിന് 1800 123 2931 എന്ന ടോള്‍ ഫ്രീ നമ്പരും പുറത്തിറക്കി. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഏജന്റുമാരുടേതടക്കം പലവിധ സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന സന്ദര്‍ഭത്തിലാണ് ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക താല്‍പര്യമെടുത്ത് ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കിയത്. ഉസ്‌ബെക്-ഇന്‍ഡോ ഹെല്‍ത്ത് ഫോറത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പിന് കീഴില്‍ ഇത്തരമൊരു പരിപാടി ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതെന്ന് പരിപാടിയുടെ മുഖ്യ സംഘാടക ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ വകുപ്പിന്റെ ഇന്ത്യന്‍ പ്രതിനിധി ദിവ്യ രാജ് റെഡ്ഢി പറഞ്ഞു. ടിഎംഎയില്‍ അഡ്മിഷന്‍ നല്‍കാമെന്ന പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും ഭീമന്‍ തുക ഈടാക്കിയുള്ള നിരവധി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായ ബോധവത്കരണ സെമിനാര്‍ നടത്തിയത്. ഒരു നൂറ്റാണ്ടിലേറെയുള്ള അനുഭവ സമ്പത്തുള്ള ടിഎംഎ ടൈംസ് ഹയര്‍ എഡ്യുക്കേഷന്റെ അംഗീകാരമുള്ള സെന്‍ട്രല്‍ ഏഷ്യയിലെ മികച്ച റാങ്കിങ്ങുള്ള ആഗോള തല യൂണിവേഴ്‌സിറ്റിയാണ് -അസി. റെക്ടര്‍ എസ്.അക്രംജോണ്‍ പറഞ്ഞു.വി ആര്‍, എ ആര്‍ സാങ്കേതിക വിദ്യകളുള്ള നൂതനവും പ്രാചീനവുമായ പഠന രീതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടിഎംഎയുടെ പാഠ്യ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ടിഎംഎ, ഇന്ത്യന്‍ പങ്കാളിയായ എന്‍ഇഒ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ ഇന്റണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള ലഭ്യമാകുന്ന ആറ് വിവിധ കോഴ്‌സുകള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ എന്‍എംസി പ്രകാരമുള്ള നിയമങ്ങള്‍ പാലിച്ചുള്ള ഈ ഇന്റണ്‍ഷിപ്പിലൂടെ ബിരുദ ധാരികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. എ എഫ് സുസനോവ പറഞ്ഞു. ഒക്ലഹോമ യൂണിവേഴ്‌സിറ്റി, യുഎസ്എ, ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റി, ജര്‍മനി, വെസ്റ്റമിനിസ്റ്റര്‍ യൂണിവേസിറ്റി, യുകെ, എന്നീ ആഗോള യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചുകൊണ്ട് പിജി കോഴ്‌സുകളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 200 മലയാളികള്‍ ഉള്‍പ്പെടെ 600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത തല മെഡിസിന്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന ടിഎംഎ, ഇന്ത്യന്‍ പങ്കാളിയായ എന്‍ഇഒ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പാഠപുസ്തകങ്ങള്‍, ദേശിയ അന്തര്‍ദേശീയ നിലവാരമുള്ള അധ്യാപകര്‍, മികവുറ്റ പാഠ്യ പരിപാടികള്‍, നെക്സ്റ്റ് എക്‌സാമിന് വേണ്ട പരിശീലനം, പ്രത്യേക സ്‌കോളര്‍ഷിപ്പ്, ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന ഹോസ്റ്റലുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുന്നതായി വൈസ് ഡീന്‍ ഡോ. ജെ കോല്‍മറ്റൊവ് പറഞ്ഞു.ഫോട്ടോ അടിക്കുറിപ്പ്: ഉസ്ബക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയവും തഷ്‌കന്റ് മെഡിക്കല്‍ അക്കാദമിയും വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും സംശയ നിവാരണത്തിനായി പുറത്തിറക്കിയ ടോള്‍ ഫ്രീ നമ്പര്‍ വൈസ് ഡീന്‍ ഡോ. ജെ കോല്‍മറ്റൊവ്, ദിവ്യ രാജ് റെഡ്ഢി, ഡോ. എ എഫ് സുസനോവ, വി ശ്രീരോഹിത്, ഡോ. എസ് മുകേഷ് എന്നിവര്‍ കൊച്ചിയില്‍ പുറത്തിറക്കുന്നു.
Ernakulam
ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കൊച്ചി : അന്താരാഷട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കും അവരെ പരിചരിക്കുന്നവർക്കുമായി വ്യത്യസ്ത ആഘോഷങ്ങളുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ മെഡ്സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വകുപ്പിലെ രോഗികൾക്ക് വേണ്ടി ഹൗസ് ബോട്ടിൽ വിനോദ യാത്രയായിരുന്നു ഒരുക്കിയിരുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു.
ഭിന്നശേഷിക്കാരായ രോഗികൾക്ക് വേണ്ടി ആസ്റ്റർ മെഡ്സിറ്റി നടത്തുന്നത് ഏറ്റവും മാതൃകാപരമായ സേവനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് വേണ്ടി പൂർണ അർപ്പണബോധത്തോടെ ഏറ്റവും കൃത്യമായ ചികിത്സരീതികളാണ് ആവിഷ്കരിക്കുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കിയ കാര്യമാണ്. ഇത് ഏറെ പ്രശംസനീയമാണെന്നും ഹൈബി ഈഡൻ എം.പി കൂട്ടിച്ചേർത്തു.
ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്‌സിറ്റി ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ.എം മാത്യു, അസിസ്റ്റന്റ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ജവാദ് അഹമ്മദ്, ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Health
ലോക ഹൃദയ ദിനം: സൈക്ലത്തോൺ നടത്തി മെഡിട്രീന

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കൊല്ലം മെഡിട്രീന ആശുപത്രിയിൽ വിപുലമായ പരിപാടികൾ നടന്നു. രാവിലെ കൊല്ലം ആശ്രാമം മൈതാനത്തു നിന്നും ആരംഭിച്ച സൈക്ലത്തോൺ കൊല്ലം ജില്ലാ കലക്‌ടർ അഫ്‌സാന പർവീൺ ഉദ്‌ഘാടനം ചെയ്തു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ മനു ഹൃദയ ദിന സന്ദേശം നൽകി. വിവിധ സൈക്കിൾ ക്ളബ്ബുകളുടെ സഹകരണത്തോടെ നടന്ന സൈക്ലത്തോൺ കൊല്ലം അയത്തിൽ മെഡിട്രീന ആശുപത്രി അങ്കണത്തിലാണ് സമാപിച്ചത്. ഹൃദയ ദിനത്തിൻ്റെ ഭാഗമായി ഒരാഴ്ച്ച നീണ്ടു നിന്ന സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാമ്പ് നൂറു കണക്കിന് രോഗികൾക്ക് പ്രയോജനകരമായി. രാജ്യാന്തര തലത്തിൽ പ്രശസ്തനായ ഇൻറ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാറാണ് മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പിൻ്റെ സാരഥി. നാഷണൽ ഇൻറ്റർവൻഷണൽ കൗൺസിലിൻ്റെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. രാജ്യത്തെ അതിസങ്കീർണ്ണ ബലൂൺ ശസ്ത്രക്രിയാ രംഗത്ത് ഒന്നാം സ്ഥാനത്താണ് മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പ്. ആശുപത്രി സൂപ്രണ്ട് ഡോ എലിസബത്ത് ജോൺ സക്കറിയ, സി ഓ ഓ രജിത് രാജൻ, മറ്റു ഡോക്ടർമാർ, ജീവനക്കാർ എന്നിവർ മെഡിട്രീന ആശുപത്രി ഹൃദയ ദിന പരിപാടികളിൽ പങ്കാളികളായി. സൈക്ലത്തോൺ ഭാഗമായ ക്ലബ്ബ് അംഗങ്ങൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകളും, മെഡലും വിതരണം ചെയ്തു.
Health
ഒമ്പത് വയസുകാരൻ ഉൾപ്പെടെ നിപ ബാധിച്ച രണ്ട് പേർ രോഗ മുക്തരായി

കോഴിക്കോട്: നിപ ബാധിച്ച രണ്ട് പേർ രോഗ മുക്തരായി. ചികിത്സയിൽ കഴിഞ്ഞ ഒമ്പത് വയസുകാരൻ ഉൾപ്പെടെയാണ് നെഗറ്റീവായത്.ഒമ്പത് വയസുകാരനും മാതൃസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ മകനാണ് ഒമ്പതു വയസുകാരൻ.
അതീവ ഗുരുതര നിലയിലാണ് കുട്ടിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടർന്നത്. പിന്നീട് ഘട്ടം ഘട്ടമായി ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.ഇവരെ ഇനി വീട്ടിൽ നിരീക്ഷണത്തിലാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login