ആരോഗ്യദൗത്യം : പിൻവാതിൽ നിയമനം തടഞ്ഞ് യൂത്ത് കോൺഗ്രസ്

കൊല്ലം: ദേശീയ ആരോഗ്യ ദൗത്യത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിൽ ക്രമക്കേട് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അഭിമുഖം തടഞ്ഞു. 600 ലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് വെക്കാതെ പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റ്ന് പിന്നാലെ 11 പേർക്ക് കൂടി അഭിമുഖത്തിന് പങ്കെടുക്കുവാൻ പിൻവാതിൽ തുറന്നു നൽകിയ ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. കനത്ത പോലീസ് കാവൽ മറികടന്നായിരുന്നു പ്രവർത്തകർ ഇൻ്റർവ്യൂ ഹാളിൽ എത്തിയത്. ക്രമക്കേടിനെ തെളിവുകൾ സഹിതം ഇൻറർവ്യൂ ബോർഡിനു മുന്നിൽ ഉന്നയിച്ചപ്പോൾ യൂത്ത് കോൺഗ്രസ് ആവശ്യം അംഗീകരിച്ചു കൊണ്ട് കൊണ്ട് പിൻവാതിലിലൂടെ അഭിമുഖത്തിൽ എത്തിയ 11 പേരെ ഇന്നത്തെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ല എന്നും അഭിമുഖത്തിൻ്റെ ലിസ്റ്റ് ഇന്ന് വൈകുന്നേരം തന്നെ പ്രസിദ്ധീകരിക്കുമെന്ന് കൊല്ലം എസിപി വിജയകുമാറിനെ സാന്നിധ്യത്തിൽ ഇൻ്റർവ്യൂ ബോർഡ് ഉറപ്പുനൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വിഷ്ണു വിജയൻ,ശരത് മോഹൻ കൗഷിക് എം ദാസ്, നെഫ്സൽ കളത്തിക്കാട്, ഹർഷാദ് മുതിരപറമ്പ്, അജു ചിന്നക്കട,ഉണ്ണികൃഷ്ണൻ, ഗോകുൽ കടപ്പാക്കട തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment