സി.പി.എമ്മിന്റെ തിരുവാതിര തെറ്റായിപ്പോയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മെഗാ തിരുവാതിര തെറ്റായിപ്പോയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോവിഡ് മാനദണ്ഡങ്ങൾ ആര് ലംഘിച്ചാലും തെറ്റു തന്നെയാണെന്നും ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ മൈതാനത്ത് 500ലധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ തിരുവാതിരയെക്കുറിച്ച് മന്ത്രി പറഞ്ഞു. പാറശാലയിലെ തിരുവാതിര തെറ്റായിപ്പോയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരത്തുനിന്ന് ജില്ലാ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. തെറ്റ് ആരും ചെയ്താലും തെറ്റ് തന്നെയാണെന്നും
കോവിഡ് തീവ്ര വ്യാപനത്തെ രാഷ്ട്രീയ, കക്ഷിഭേദമെന്യേ നേരിടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Related posts

Leave a Comment