ഹെല്‍ത്ത് സെന്ററിന് സ്‌നേഹോപഹാരം നല്‍കി : യൂത്ത് കോണ്‍ഗ്രസ്സ്

മൂന്നിയൂർ :സംസ്ഥാന തലത്തിൽ യൂത്ത്കെയറിന്റെ ഭാഗമായി കളിയാട്ട മുക്ക് യൂത്ത് കോൺഗ്രസ് മൂന്നിയൂർ ഹെൽത്ത് സെന്ററിലേക്ക് സാധാരണ ക്കാരായ രോഗികൾക്ക് ആവശ്യമായ അണുനശീകരണ കിറ്റുകളും സാനിറ്റൈസറുകളും വിതരണം ചെയ്‌തു. സൈത് കളിയാട്ടമുക്ക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യു.കെ. അഭിലാഷ് മെഡിക്കല്‍ ഓഫീസര്‍ ഹർഷദിനും ഹെൽത്ത് ഇൻസ്‌പെക്ടർ സുബ്രമണ്യത്തിനും കാറ്റും സാനി സാനിറ്റൈസറും നല്‍കി ഉദ്ഘാടനം നിർവ്വഹിച്ചു.
കൊറോണ മഹാമാരി കാലത്ത് യൂത്ത് കോൺഗ്രസ്‌ കളിയാട്ടമുക്ക് യൂണിറ്റ് നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ മൂന്നിയൂർ പഞ്ചായത്തിൽ തന്നെ മറ്റുള്ളവർക്ക് മാതൃക പരമാണെന്ന് യു.കെ. അബിലാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ഷഫീഖ് പത്തൂർ . മൂന്നിയൂർ മണ്ഡലം പ്രസിഡന്റ്‌ കെ. മൊയ്‌ദീൻകുട്ടി പെരുവള്ളൂർ ബ്ലോക് കോൺഗ്രസ്‌ സെക്രട്ടറിമാരായ പി.പി. ഖലീൽ, സി.കെ. ഹരിദാസൻ, മണ്ഡലം നേതാകളായ എൻ.എം റഫീഖ്, ചാനത് അബ്ദു, എം.കാദർകുട്ടി .മുഹമ്മദ്ക്കുട്ടി.കുഞ്ഞുമുഹമ്മദ്‌ യുത്ത് കോൺഗ്രസ്‌ നേതാകളായ എൻ.പി. നൗഷാദ്, സിദ്ധീഖ് എം എച്ച് നഗർ. ഫാസിൽ പി പി. സുഹൈൽ പത്തൂർ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment