സി.പി.ഐക്ക്​ തലവേദന ; പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ ചൊല്ലിയുളള പുറത്താക്കലുകൾ തുടർകഥയാവുന്നു

മൂ​വാ​റ്റു​പു​ഴ : പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് സി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വ് വി.​എം. ന​വാ​സി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​യി​പ്ര​യി​ൽ ഒ​രു വാ​ർ​ഡി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക്ക് ഉ​ണ്ടാ​യ തോ​ൽ​വി​യി​ൽ അ​ട​ക്കം അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ കു​റ്റ​ക്കാ​രെ​ന്ന്​ കണ്ടെ​ത്തി​യ വി.​എം. ന​വാ​സി​നെ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​മാ​ണ് പു​റ​ത്താ​ക്കി​യ​ത്.
പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ലെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യു​ടെ തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാ​ഴ്ച മുമ്പ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രു​ന്നു. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മല്ലെന്ന് കണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. മ​റ്റൊ​രു മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം കെ.​എ. സ​നീ​റിനെ നേ​ര​ത്തേ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ​നി​ന്ന് ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തി​യി​രു​ന്നു.
പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കെ​തി​രെ വാ​ർ​ത്ത​ക​ൾ വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കെ.​എ. സ​നീ​റി​നെ​തി​രെ ന​ട​പ​ടി. പ​തി​നേ​ഴാം വാ​ർ​ഡി​ലെ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യു​ടെ പ​രാ​ജ​യ​ത്തി​നും കാ​ര​ണ​മാ​യ​ത് വി.​എം. ന​വാ​സി‍െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​മാ​ണെ​ന്ന അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് പു​റ​ത്താ​ക്കി​യ​ത്. വി​ശ​ദീ​ക​ര​ണ ക​ത്തി​ന് ന​വാ​സ് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ നേ​തൃ​ത്വ​ത്തി​ലെ ചി​ല​ർ​ക്കെ​തിെ​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​താ​ണ് മ​റ്റ് ചെ​റി​യ ശി​ക്ഷ​ണ ന​ട​പ​ടി​ക​ളി​ലേ​ക്കൊ​ന്നും പോ​കാ​തെ തി​ര​ക്കി​ട്ട് പു​റ​ത്താ​ക്ക​ലി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും, സാമ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണ ക​ത്തി​ലെ ആ​രോ​പ​ണം. പ​ണം വാ​ങ്ങി സ​മ​ര​ങ്ങ​ൾ​ത​ന്നെ അ​ട്ടി​മ​റി​ച്ചെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ക​ത്തി​ലു​ണ്ട്. എ​ന്നാ​ൽ, അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് വി​ശ​ദീ​ക​ര​ണ ക​ത്തി​ൽ ഉ​ള്ള​തെ​ന്നും പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ന​വാ​സി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എം. ഹാ​രീ​സ് പ​റ​ഞ്ഞു.

അതേസമയം പാർട്ടി ഏകപക്ഷീയമാണെന്നും  ചില വ്യക്തികളുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് തന്നെ പുറത്താക്കി എന്നും വി  എം നവാസ് പറഞ്ഞു. നിയമസഭ ഇലക്ഷൻ  ബന്ധപ്പെട്ട ചില കാര്യങ്ങൾ വരുന്ന ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ തുറന്നു  പറയാനുണ്ടെന്നും അതു പത്രസമ്മേളനം വിളിച്ചു പറയുമെന്നും നവാസ് അറിയിച്ചു.

Related posts

Leave a Comment