Connect with us
head

Featured

ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം, നീതിക്കായി ഏതറ്റം വരെയും പോകും- കെ സുധാകരൻ

Avatar

Published

on

പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ. ശ്രീധരനെതിരെ രൂക്ഷവി വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഈ പാർട്ടിയിലെ ഓരോ പ്രവർത്തകനും ഞങ്ങൾക്ക് ജീവനാണ്. അതിൽ തൊട്ട് കളിച്ചവരെയൊന്നും വെറുതെ വിടാൻ ഞങ്ങളനുവദിക്കില്ലെന്ന് നിയമത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത്‌ തെളിയിക്കപ്പെടുക തന്നെ ചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ

Advertisement
head

പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സിപിഎം ആണ്. ആസൂത്രിതമായി തന്നെ.

ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത്‌ തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ കോൺഗ്രസ്‌ ഏതറ്റം വരെയും പോകും. ശ്രീധരനത് വഴിയേ മനസിലായിക്കോളും.

Advertisement
head

കൂടെയുള്ളവർ മരണപ്പെട്ടാൽ പിറ്റേന്ന് തന്നെ കുടുംബസമേതം വിനോദയാത്ര പോകുന്ന നേതാക്കളുടെ പാരമ്പര്യമല്ല കോൺഗ്രസിന്റേത്. ഈ പാർട്ടിയിലെ ഓരോ പ്രവർത്തകനും ഞങ്ങൾക്ക് ജീവനാണ്. അതിൽ തൊട്ട് കളിച്ചവരെയൊന്നും വെറുതെ വിടാൻ ഞങ്ങളനുവദിക്കില്ല. നിയമത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും.

സിപിഎമ്മിന്റെ അടുക്കളപ്പുറത്തെ എച്ചിൽ നക്കാൻ ഒരുപാട് അടിമകൾ ഇന്നാട്ടിലുണ്ട്. പിണറായി വിജയൻ എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കഴിച്ച്, AKG സെന്ററിൽ വാലാട്ടി നിൽക്കാൻ ഒരാൾ കൂടെ ഉണ്ടായി എന്ന് കേരളം ശ്രീധരനെ ഓർത്തു സഹതപിക്കും.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured