പഴം പൊരി കഴിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ആലുവ: പഴം പൊരി കഴിക്കുന്നതിനിടയിൽ ശ്വാസ തടസം അനുഭവപ്പെട്ടയാൾ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആലുവ തോട്ടക്കാട്ടുകര പാനികുളങ്ങര വീട്ടിൽ പരേതനായ റിട്ട. ക്യാപ്റ്റൻ ജോസഫിൻറെ മകൻ ഡോയിഡാണ് (53) മരിച്ചത്.വെള്ളിയാഴ്ച്ച ഉച്ചക്ക് 12.30ഓടെ വീട്ടിൽ വച്ചാണ് ശ്വാസ തടസം അനുഭവപ്പെട്ടത്. പഴംപൊരി തൊണ്ടയിൽ കുടുങ്ങിയതാണെന്ന സംശയത്താൽ ഉടൻ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഭാര്യ: ഷൈജ. മക്കൾ: ഡൊമിനിക്, ആൻറണി.

Related posts

Leave a Comment