ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ടിന്റെ പുതിയ പ്രചാരണം

കൊച്ചി: പകര്‍ച്ചവ്യാധിയുടെയും ലോക്കൗഡൗണിന്റെയും ആശങ്കകള്‍ക്കിടയിലും തങ്ങളുടെ നിക്ഷേപത്തിന്റെ ഭാവി എന്താകും എന്ന് സംശയമില്ലാതെ മുന്നോട്ട് പോയി വിജയം കുറിച്ചവരെക്കുറിച്ച് ഐഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ടിന്റെ ഏറ്റവും പുതിയ ഡജിറ്റല്‍ പ്രചാരണം. സമ്പത്ത് സൃഷ്ടിക്കുന്ന പ്രക്രിയയില്‍ അച്ചടക്കത്തോടെ മുന്നോട്ട് പോയ ഇന്ത്യന്‍ നിക്ഷേപകരെ ഈ പരസ്യം പ്രത്യേകം അഭിവാദ്യം ചെയ്യുന്നു.  
ദുഷ്‌കരമായ സമയങ്ങളില്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്ന് വീണ്ടെടുക്കാതെ, എസ്‌ഐപി വഴി നിക്ഷേപം തുടരുന്നതിലൂടെ ക്ഷമ കാണിച്ച നിക്ഷേപകര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാര്യമായ നേട്ടമുണ്ടാക്കുകയും ഗണ്യമായ വരുമാനം നേടുകയും ചെയ്‌തെന്നും പകര്‍ച്ചവ്യാധി ജീവിതത്തിലെ ഒരുപാട് കാര്യങ്ങളെ പുനര്‍മൂല്യനിര്‍ണയം നടത്തിയിരിക്കാമെങ്കിലും, അഭിനിവേശവും ലക്ഷ്യങ്ങളും പിന്തുടര്‍ന്നവര്‍ക്ക് മികച്ചവ സ്വീകരിക്കാനും നേട്ടങ്ങളുണ്ടാക്കാനും കഴിഞ്ഞുവെന്ന് എല്ലാവരേയും അറിയിക്കുക എന്നതാണ് പരസ്യത്തിന്റെ ലക്ഷ്യമെന്നും ഐഡിഎഫ്‌സി എഎംസി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് മേധാവി ഗൗരബ് പരിജ പറഞ്ഞു.
വളര്‍ന്നു വരുന്ന ഫുട്‌ബോളര്‍, ഉപദേഷ്ടാവ്, ടീച്ചര്‍, ഡോക്ടര്‍, നിക്ഷേപകന്‍ തുടങ്ങിയവരുടെ ലോക്ക്ഡൗണിലെ പോരാട്ടങ്ങളാണ് പ്രമേയം. അവരുടെ ലക്ഷ്യം, വളര്‍ച്ചയുടെ പാത, അഭിലാഷം, വിശ്വാസം എല്ലാ വെല്ലുവിളികളെയും മറികടന്ന് ഇതെല്ലാം മുന്നോട്ട് പോയതെങ്ങനെയെന്നാണ് പ്രചാരണത്തിലുള്ളത്.

Related posts

Leave a Comment