ചാരക്കേസ് അറസ്റ്റ് നീട്ടി

കൊച്ചിഃ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ അന്വേഷിക്കുന്ന കേസിലെ പ്രതികള്‍ക്ക് ഈ മാസം 11 വരെ അറസ്റ്റ് വിലക്കി കേരള ഹൈക്കോടതി. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്ജി‍യിലാണ് കോടതിയുടെ വിലക്ക്. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍, കേരള പോലീസിലെ എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗാദത്ത്, ഇന്‍റലിജന്‍സ് ബ്യൂറോ ഓഫീസറായിരുന്ന പി.എസ്. ജയപ്രകാശ് എന്നിവരെ ഈ മാസം പതിനൊന്നു വരെ അറസ്റ്റ് ചെയ്യരുതെന്ന് സിബിഐയോട് കോടതി നിര്‍ദേശിച്ചു. ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചു, ഇസ്രോയുടെ വന്‍ ശാസ്ത്ര പദ്ധതിയെ അട്ടിറിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്.

Related posts

Leave a Comment