അനധികൃത സ്വത്ത്ഃ തച്ചങ്കരിക്കെതിരേ അന്വേഷണം തുടരും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി ജി പി ടോമിൻ ജെ തച്ചങ്കരിക്കെതിരേ സർക്കാർ പ്രഖാപിച്ച അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സർക്കാർ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ടോമിൻ തച്ചങ്കരി നൽകിയ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത് . ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ സർക്കാർ തുടർ അന്വേഷണം പ്രഖാപിക്കുകയായിരുന്നു. വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ പാകപ്പിഴകൾ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി

Related posts

Leave a Comment