Connect with us
inner ad

Cinema

ചലച്ചിത്ര അവാർഡ്: ഹർജി ഹൈക്കോടതി തള്ളി

Avatar

Published

on

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരേ സമർപ്പിക്കപ്പെട്ട അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പുരസ്‌കാര നിർണ്ണയത്തിൽ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ലിജേഷ് മുല്ലേഴത്ത് നൽകിയ അപ്പീലാണ് തള്ളിയത്. ആരോപണത്തിന് തെളിവില്ലെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ദേശായി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ നിർമ്മാതാവിന് പരാതിയില്ല. ജൂറി അംഗങ്ങൾ പരാതിക്കാരെ പിന്തുണച്ചിട്ടില്ലെന്നും ഹർജിയിൽ കഴമ്പില്ലെന്നും അതിനാൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തേ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പുരസ്‌കാര നിർണ്ണയത്തിലെ സ്വജനപക്ഷപാതത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് നൽകിയ പരാതിയാണ് സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയത്. ഈ വിധി ചോദ്യം ചെയ്ത് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നായിരുന്നു ലിജീഷിന്റെ പരാതി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

മനോജ്‌ കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇരുവരും ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഭക്തിഗാനങ്ങൾ തുടങ്ങിയവയ്ക്കും ഈണമിട്ടു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

Published

on

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഗാനമാലപിച്ചതും സുജിത്താണ്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് സാനിധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Published

on

വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ”ദ കേരള സ്റ്റോറി” പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ഏപ്രിൽ നാലാം തീയതിയാണ് രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനം നടത്തിയത്.
പ്രണയ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികൾക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അധികൃതര്‍ പറഞ്ഞു.

കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ രംഗത്തെത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured