മത വിദ്വേഷ പ്രസംഗം; പി സി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന്ഉ പാധികളോടെ ജാമ്യം. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.

ഹിന്ദു മഹാപരിഷത്തിൻറെ തിരുവനന്തപുരത്ത് വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻറെ ഉദ്ഘാടന ചടങ്ങിൽ ഇന്നലെയായിരുന്നു പി സി ജോർജ് വിവാദപ്രസംഗം നടത്തിയത്. പ്രസംഗം മറ്റ് സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. വലിയ പ്രതിഷേധമാണ് പിസി ജോർജ്ജിനെതിരെ ഉണ്ടായത്. പിന്നാലെയാണ് ഡിജിപിയുടെ നിർദേശ പ്രകാരം ഫോർട്ട് പൊലീസ് കേസെടുത്തത്. ഹിന്ദു മുസ്ലീം വൈര്യം ഉണ്ടാക്കുന്ന രീതിയിലും മതസ്പർദ്ധ വളർത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐറിൽ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment