നാളെ ഭാരത് ബന്ദ്, കേരളത്തില്‍ ഹര്‍ത്താല്‍, ബസ് ഓടില്ല

തിരുവനന്തപുരം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കരിനിയമങ്ങള്‍ക്കെതിരേ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കേരളത്തില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. വിവിധ രാഷ്‌ട്രീയ കക്ഷികലും ട്രേഡ് യൂണിനുകളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ മൂലം നാളെ റെഗുലര്‍ സര്‍വീസ് നടത്തില്ലെന്ന് കെഎസ്ആര്‍ടിസി.

ചില തൊഴിലാളി സംഘടനകൾ സെപ്തംബർ 27 (തിങ്കളാഴ്ച്ച) രാവിലെ 06.00 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ അറിയിപ്പ്. അവശ്യ സർവ്വിസുകൾ വേണ്ടി വന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും മാത്രം. അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവ്വിസുകൾ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുന്നതാണ്.

27.09.2021 ന് വൈകിട്ട് 6 മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ ഉണ്ടായിരിക്കുന്നതും ദീർഘദൂര സർവ്വീസുകൾ അടക്കം എല്ലാ സ്റ്റേ സർവ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളിൽ നിന്നും ആരംഭിക്കുന്നതുമാണ്.
യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവ്വീസുകൾ അയക്കുന്നതിന് ജീവനക്കാരെയും ബസ്സും യൂണിറ്റുകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

Related posts

Leave a Comment