തേവലക്കര കൈപ്പുഴ പാടശേഖരത്ത് വിളവെടുപ്പ് മഹോത്സവം, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു

കൊല്ലം: തേവലക്കര പടിഞ്ഞാറ്റകര കൈപ്പുഴ പാടശേഖരത്തിൽ തരിശായി കിടന്ന 350 ഏക്കർ സ്ഥലത്തു വിളഞ്ഞ നെൽകൃഷി വിളവെടുപ്പ് നടത്തി. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വികാരി ജനറൽ ജോസഫ് വനിയ പുഴക്കൽ, ഫാ. സെജി പുതുവീട്ടിൽകളം, തങ്കച്ചൻ പൊന്നുമാക്കൾ, ഫ്രാൻസിസ് സേവ്യർ, മാത്തുക്കുട്ടി നാരകത്തറ, ടോമിച്ചൻ മേപ്പുറം തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി. നൂറു കണക്കിന് കർഷകരുടെ നേതൃത്വത്തിലായിരുന്നു തരിശ് നിലം ഏറ്റെടുത്ത് വിളവിറക്കിയത്. നൂറ് മേനി വിളവ് ലഭിച്ചെന്നു കർഷകർ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും കർഷകരുടെ നിത്യവരുമാനത്തിനും കൃഷി കൂടുതൽ ശാസ്ത്രീയമാക്കണമെന്ന് ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടി. കൃഷി ലാഭകരമായ തൊഴിലായി മാറിയാൽ കൂടുതൽ കർഷകർ ഈ രം​ഗത്ത് സജീവമാകും. ശാസ്ത്ര സാങ്കേതിക രം​ഗത്തെ മികവ് കാർഷിക മേഖലയിൽ കൂടുതലായി ഉപയോ​ഗിക്കണമെന്നും മാർ പെരുന്തോട്ടം ഓർമിപ്പിച്ചു.

Related posts

Leave a Comment