Connect with us
head

Ernakulam

ഹർത്താൽ : പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

മണികണ്ഠൻ കെ പേരലി

Published

on

കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി നടപടി.

കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Business

പെട്രോള്‍, ഡീസല്‍, എല്‍പിജി വിപണിയില്‍ കേരളത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ ഓയില്‍

Published

on

കൊച്ചി : പെട്രോള്‍, ഡീസല്‍, എല്‍പിജി വിപണിയില്‍ കേരളത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ ഓയില്‍. 1126 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 116 എസ്‌കെഒ ഡീലർഷിപ്പുകൾ എന്നിവയുടെ ശക്തമായ മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചറുകളുള്ള ഇന്ത്യൻ ഓയിൽ, ഇരുമ്പനം, ഫെറോക്ക് എന്നിവിടങ്ങളിലെ തങ്ങളുടെ പിഒഎൽ സ്റ്റോറേജ് ഇൻഫ്രാസ്ട്രക്ചറുകളുടെ പിന്തുണയോടെ, കേരളത്തിലെയും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെയും പെട്രോള്‍, ഡീസല്‍, എല്‍പിജി മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന വിപണി വിഹിതം നേടി മുന്‍പന്തിയില്‍ എത്തിയെന്നു ഇന്ത്യന്‍ ഓയില്‍ കേരള ചീഫ് ജനറല്‍ മാനേജറും സംസ്ഥാന മേധാവിയുമായ സഞ്ജീബ് ബഹറ പറഞ്ഞു. കൊച്ചിയില്‍ കമ്പനിയുടെ നേട്ടങ്ങളെ കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 3 വർഷത്തിനുള്ളിൽ, ഇന്ത്യൻ ഓയിൽ 80 ഗ്രാമീണ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ 167 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ കേരളത്തിൽ കമ്മീഷൻ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 481 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സൗരോർജ്ജമാക്കി. ഇന്ത്യൻ ഓയിൽ ബാറ്ററി സ്വാപ്പിംഗ് ഉൾപ്പെടെ 153 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു, ഈ വർഷം ബാറ്ററി സ്വാപ്പിംഗ് ഉൾപ്പെടെ 40 ഇവി ചാർജിംഗ് സ്റ്റേഷനുകൾ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിടുന്നു. 4 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഫ്രീഡം ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷനുകൾ എന്നിവ ഇന്ത്യൻ ഓയിൽ കേരള ജയിൽ വകുപ്പിന്റെ സഹകരണത്തോടെ പൂജപ്പുര, വിയ്യൂർ, കണ്ണൂർ, ചീമേനി എന്നിവിടങ്ങളിൽ സോഷ്യൽ റീ-എൻജിനീയറിംഗ് പ്രക്രിയയുടെ ഭാഗമായി ആരംഭിച്ച് ജയിൽ തടവുകാരെ നിയമിച്ച് വളരെ വിജയകരമായി പ്രവർത്തിക്കുന്നു.

Advertisement
head

2030 ആകുമ്പോഴേക്കും എൽഎൻജിയുടെ ഉപയോഗം നിലവിലെ 6.2% ൽ നിന്ന് 15% ആയി ഉയർത്താൻ ഇന്ത്യാ ഗവൺമെന്റ് ലക്ഷ്യമിടുന്നു. നഗര വാതക വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, അത്ലന്റിക് ഗള്‍ഫ്‌ ആന്‍ഡ്‌ പസിഫിക്, ഷോലഗാസ്കോ പ്രൈവറ്റ് ലിമിടെഡ് എന്നീ കമ്പനികളുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തുടനീളം 7 ഭൂമിശാസ്ത്രപരമായ മേഖലകൾക്ക് കീഴിൽ സിഎൻജി സൗകര്യങ്ങൾ സ്ഥാപിച്ചു വരുന്നു.

കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) സംബന്ധിച്ച സാറ്റാറ്റ് പദ്ധതി സംരംഭകരെ സിബിജി പ്ലാന്റുകൾ സ്ഥാപിക്കാനും ഉൽപ്പാദിപ്പിക്കാനും ഇന്ത്യൻ ഓയിൽ പോലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) ഓട്ടോമോട്ടീവ്, വ്യാവസായിക ഇന്ധനങ്ങളായി വിൽക്കാനും പ്രോത്സാഹിപ്പിക്കുന്നു. കംപ്രസ്ഡ് ബയോഗ്യാസ് ഇൻഡിഗ്രീൻ എന്ന ബ്രാൻഡിന് കീഴിൽ ആകും വിതരണം ചെയ്യുക.

Advertisement
head

പ്രതിവർഷം 1000 മെട്രിക് ടൺ എൽപിജി ബോട്ട്ലിങ് ശേഷിയാണ് കമ്പനിക്കുള്ളത്. 3 പ്ലാൻറുകളിൽ നിന്നായി പ്രതിദിനം 1.05 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. സംസ്ഥാനത്ത് എൽപിജി കണക്ഷനുകളുടെ 50% ന് മേൽ ഇന്ത്യൻ ഓയിലിന്റെയാണ്. ഛോട്ടു എന്ന 3 കിലോയുടെ ഗ്യാസ് സിലിണ്ടറും, കംപോസിറ്റ് സിലിണ്ടറും, എക്സ്ട്രാ തേജ് സിലിണ്ടറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ഒറ്റ ദിവസ ഡെലിവറി കമ്പനി ഉറപ്പാക്കുന്നു. ഛോട്ടുവിൻ്റെ ഏറ്റവും വലിയ വിപണിയാണ് കേരളം. ഇന്ത്യൻ ഓയിലിൻ്റെ 1236 കോടി രൂപയുടെ പുതുവൈപ്പ് എൽപിജി ടെർമിനൽ കമ്മീഷനിങ്ങിലേക്ക് അടുക്കുകയാണെന്നും സൻജിബ് കുമാർ പറഞ്ഞു.

മത്സ്യബന്ധന ബോട്ടുകളിൽ മണ്ണെണ്ണയ്ക്ക് പകരം എൽപിജി ഇന്ധനമായി ഉപയോഗിക്കുന്നതിനായി മത്സ്യത്തൊഴിലാളികൾക്ക് 19 കിലോ LOT വാൽവുകളോടുകൂടിയ എൽപിജി കൺവേർഷൻ കിറ്റുകളും ഇന്ത്യൻ ഓയിൽ നൽകി.

Advertisement
head

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സ്ഥാപനമെന്ന നിലയിൽ, ബിസിനസ് മുൻഗണനകൾക്കപ്പുറം, പ്രദേശത്തിന്റെ സാമൂഹിക പുരോഗതിയിലേക്ക് സംഭാവന ചെയ്യാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നു. അത്തരത്തിലുള്ള ഒരു പരിപാടി, പരിവർത്തൻ-പ്രിസൺ ടു പ്രൈഡ്, തടവുകാരെ പുനരധിവസിപ്പിക്കുന്നതിനും മാന്യമായ ജീവിതം നയിക്കുന്നതിനുമായി പരിശീലന ക്യാമ്പുകളിലൂടെ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ലക്ഷ്യമിടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ശുദ്ധമായ കുടിവെള്ളം, സ്ത്രീകളുടെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെയും ശാക്തീകരണം, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകൽ, ഗ്രാമീണ വികസനം തുടങ്ങിയ വിഷയപരമായ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ ഓയിൽ കേരള സംസ്ഥാനത്ത് നഗര, ഗ്രാമ പ്രദേശങ്ങളിൽ വിവിധ സിഎസ്ആർ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

Advertisement
head
Continue Reading

Ernakulam

ബീച്ച് സോക്കര്‍ ജേതാക്കളായ
കേരള ടീമിന് സ്വീകരണം നല്‍കി

Published

on

ടീമംഗങ്ങള്‍ക്ക് പതിനായിരം രൂപയും ഉപഹാരവും സമ്മാനിച്ചു

കൊച്ചി: ഗുജറാത്തിലെ സൂറത്തില്‍ നടന്ന പ്രഥമ ദേശീയ ബീച്ച് സോക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിന് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും പതിനായിരം രൂപ വീതവും, ഉപഹാരവും സമ്മാനിച്ചു. കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, ഹോണററി പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പി, ജോ.സെക്രട്ടറി മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് ടി.പൗലോസ്, എസ്.അച്ചു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫൈനലില്‍ പഞ്ചാബിനെ 13-4ന് തോല്‍പിച്ചാണ് കേരളം കന്നി കിരീടം സ്വന്തമാക്കിയത്. ഗ്രൂപ്പ് മത്സരത്തില്‍ പഞ്ചാബിനോട് കേരളം തോറ്റിരുന്നു.

Advertisement
head

മുഹമ്മദ് ഷാഹിദ് (ക്യാപ്റ്റന്‍), കമാലുദ്ദീന്‍ എ, സുഹൈല്‍ യു, ജിക്‌സണ്‍ കെ.വി, മുഷീര്‍ ടി.കെ.ബി, മുഹമ്മദ് സഹസ് റഹ്മാന്‍ (എല്ലാവരും കാസര്‍ഗോഡ്), ശ്രീജിത്ത് ബി, സിജു എസ്, റോയ് ആര്‍, സ്‌റ്റെഫിന്‍ ജെ, സജു എസ്, സന്തോഷ് കസമീര്‍ (എല്ലാവരും തിരുവനന്തപുരം) എന്നിവരായിടുന്നു ടീമംഗങ്ങള്‍. ശശിന്‍ ചന്ദ്രന്‍ കോറോത്ത് ആയിരുന്നു മുഖ്യ പരിശീലകന്‍. സിദ്ദീഖ് കെ.എം (മാനേജര്‍), ഡോ.സീല്‍ ശക്തിസിന്‍ ചൗഹാന്‍ (ടീം ഫിസിയോ). ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റ സിജു എസ് മികച്ച താരമായും, സന്തോഷ് കസമീര്‍ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സുഹൈല്‍ യു ആണ് കേരളത്തിനായി ഏറ്റവും കൂടുതല്‍ (15) ഗോളുകള്‍ നേടിയത്

Advertisement
head
Continue Reading

Ernakulam

സംസ്ഥാനത്തു മാത്രമായി ഇന്ധന സെസ് ചുമത്തുന്നത് ഇതാദ്യം, പിൻവലിക്കാൻ സമ്മർദം

Published

on

കൊല്ലം: സംസ്ഥാനത്തു മാത്രമായി ഇന്ധന സെസ് ഏർപ്പെടുത്തുന്നത് ഇതാദ്യം. കേന്ദ്ര സർക്കാർ വർധിപ്പിക്കുന്ന ഇന്ധന നികുതിക്ക് ആനുപാതികമായി വാറ്റ് വർധിപ്പിക്കുന്നതായരുന്നു ഇതുവരെയുള്ള രീതി. എന്നാൽ ജനങ്ങൾക്കു താങ്ങാൻ കഴിയാത്ത വിധത്തിൽ കേന്ദ്ര സർക്കാർ എക്സൈസ് നികുതി കൂട്ടിയപ്പോൾ മുൻ യുഡിഎഫ് സർക്കാരുകൾ കേരളത്തിൽ വില്പന നികുതി വേണ്ടന്നു വച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇങ്ങനെ പെട്രോളിയം നികുതി വേണ്ടെന്നു വച്ചിരുന്നു. അന്നും സാമൂഹ്യ സുരക്ഷാ പെൻഷനുകളടക്കം മുടക്കം കൂടാതെ കൊടുത്തിരുന്നു.
ഇതെല്ലാം അവ​ഗണിച്ചാണ് ഇന്നലെ ഒറ്റയടിക്ക് രണ്ടു രൂപ വർധിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 10 പൈസ കൂട്ടിയപ്പോൾ 48 മണിക്കൂർ ബന്ദി നടത്തിയവരാണ് സ്വന്ത നിലയിൽ രണ്ടു രൂപ സെസ് പ്രഖ്യാപിച്ചത്. ഇതിനെതിരേയാണ് കേരളത്തിൽ പ്രതിഷേധം ആളുന്നത്. കോൺ​ഗ്രസ് ഇന്ന് കരിനം ആചരിക്കുന്നു. യുഡിഎഫും സമരം ശക്തമാക്കും.
കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങി. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കൾ ഇന്നും നികുതി വർദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്.

കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനിൽക്കാനുള്ള ശ്രമം ദുർബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തൽ. നികുതി – സെസ് വർദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചർച്ചകൾ സജീവമാകുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ്സജീവമായി പരിഗണിക്കുന്നത്

Advertisement
head
Continue Reading

Featured