ഹർത്താൽ; തമിഴ്‌നാട് ആര്‍ടിസി കേരളത്തിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി തമിഴ്‌നാട് ആര്‍ടിസി. ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തെടുത്തിട്ടുണ്ട്. അക്രമം തടയാൻ അടിയന്തര നടപടി എടുക്കാനും കോടതി നിർദേശിച്ചു.അക്രമണ സാധ്യത മുന്നിൽ കണ്ട് മലപ്പുറം ജില്ലയിൽ അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കരുതൽ തടങ്കലിലാക്കി. കരുവാരക്കുണ്ട്, മഞ്ചേരി, പൊന്നാനി, മലപ്പുറം, കോട്ടക്കൽ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നു. കണ്ണൂരിൽ 25 ഓളം പേരെ കസ്റ്റഡിൽ എടുത്തു.

Related posts

Leave a Comment